Flash News

6/recent/ticker-posts

ഇഫ്‌താർ സംഗമവും ജില്ലാ കമ്മിറ്റിക്ക്‌ സ്വീകരണവും

Views

ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി അബു ഹൈൽ കെഎംസിസി ആസ്ഥാനത്ത്  നോമ്പ് തുറയും‌ പ്രവർത്തനോൽഘാടനവും ജില്ല ഭാരവാഹികൾക്ക് സ്വീകരണവും നൽകി. 
മണ്ഡലം കമ്മിറ്റി നടത്തിയ ഇഫ്‌താർ സംഗമത്തിൽ യു എ ഇ കെഎംസിസി പ്രസിഡന്റ പുത്തൂർ റഹ്മാൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മണ്ഡലത്തിലെ ആറു പഞ്ചായത്തിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു. ഇഖ്ബാൽ വാഫി വേങ്ങര റമളാൻ സന്ദേശം കൈമാറി. മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് പ്രമുഖ വ്യവസായി പി ടി എ മുനീർ, പുത്തൂർ സാഹിബിന് കൈമാറി ഉൽഘാടനം നിർവഹിച്ചു. 

തുടർന്ന നടന്ന ജില്ലാ ഭാരവാഹികൾക്ക് ഉള്ള സ്വീകരണ പരിപാടിയിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി, ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എ പി, ട്രഷറർ സി വി അഷ്‌റഫ്, വൈസ് പ്രസിഡന്റ് മുസ്തഫ ആട്ടീരി, ഒ ടി സലാം, കരീം കാലടി, ഷക്കീർ പാലത്തിങ്ങൾ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, മൊയ്‌തീൻ പൊന്നാനി, നജ്മുദ്ധീൻ മലപ്പുറം ശിഹാബ് ഇരുവേറ്റി, ടിപി സൈതലവി, മുഹമ്മദ്‌ വള്ളികുന്ന്, നാസർ എടപ്പാറ്റ, ഇബ്രാഹിം വട്ടക്കുളം, ലത്തീഫ് കൊക്കഞ്ചേരി, ശരീഫ് അയ്യായ അടക്കം പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മുഴുവൻ ജില്ലാ ഭാരവാഹികൾക്കും മണ്ഡലം ഭാരവാഹികൾ ഹാരാർപ്പണം നടത്തി.

ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, സെക്രട്ടറി ആർ ഷുക്കൂർ, കെപി എ സലാം, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഫൽ എ പി, വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയിൽ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി പനക്കൽ, ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു, ഉനൈസ് തൊട്ടിയിൽ, ഫൈസൽ പുല്ലമ്പലവൻ, ശിഹാബ് കെ പറപ്പൂർ, മുജീബ് തറി, മുഹമ്മദ് അമീർ മുക്കൻ, മുഹമ്മദ് നിസാർ ചേങ്ങപ്ര,  ജാഫർ പാങ്ങാട്ട്, അനീസ്‌ കുറ്റാളൂർ, മുഹമ്മദ് ഷാഫി കാവുങ്ങൽ, സി കെ മൻസൂർ അലി, തുടങ്ങി ജില്ലയുടെയും മണ്ഡലത്തിന്റെയും വിവിധ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു.


Post a Comment

0 Comments