Flash News

6/recent/ticker-posts

റമദാൻ ഒന്ന്: ഞായറാഴ്ച ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഔഖാഫ്

Views വിശുദ്ധ റമദാനിന്റെ വരവറിയിക്കുന്ന ചന്ദ്രക്കല മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം നിരീക്ഷിക്കണമെന്നു ഖത്തറിലെ എല്ലാ മുസ്‌ലിംകളോടും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി ആഹ്വാനം ചെയ്തു.

ചന്ദ്രക്കല കാണുന്നവരോട് ദഫ്‌ന ടവേഴ്‌സ് ഏരിയയിലെ ഔഖാഫ്, ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിൻ്റെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഉടൻ തന്നെ സമിതി യോഗം ചേർന്ന് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.



Post a Comment

0 Comments