Flash News

6/recent/ticker-posts

പ്ലസ് വൺവിദ്യാർത്ഥിനിയുടെ ആത്മഹത്യ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Views പ്ലസ് വൺവിദ്യാർത്ഥിനിയുടെ ആത്മഹത്യ; കോഴിക്കോട് 
സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടിഅരിക്കുളംസ്വദേശി37വയസുകാരൻ സുരേഷ് ആണ് അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

ഈ മാസം 12നാണ് തൊടിയൂർസ്വദേശിനിയായ പ്ലസ് വൺവിദ്യാർത്ഥി നി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയഅന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായിഅടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട്അയൽവാസികളോടൊപ്പംതിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്നപെൺകുട്ടിസുരേഷിൻ്റെ ഫോൺ കോൾ വന്നതിന്പിന്നാലെയാണ് ആത്മഹത്യചെയ്തതെന്നും മനസിലായി.

അസ്വഭാവികമരണത്തിന് കേസെടുത്തപൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്സുരേഷിനെവീഡിയോ കോൾ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നുംകണ്ടെത്തി. ഫോണിയൂടെയുള്ള നിരന്തരമായുള്ളശല്യവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെഗുജറാത്തിലെഒരുകുഗ്രാമത്തിൽനിന്നാണ്പൊലീസ്പ്രതിയെപിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒളിത്താവളംകണ്ടെത്തിയത്.



Post a Comment

0 Comments