Flash News

6/recent/ticker-posts

പദ്മജവേണുഗോപാലിന് അമിത പരി​ഗണന; മുതിർന്ന ബിജെപി നേതാക്കൾക്ക് അമർഷം

Views

കാസർകോട്: മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്നവർക്ക് അമിത പരി​ഗണന നൽകുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾക്കിടയിൽ അമർഷം. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. എൻ.ഡി.എ. കാസർകോട് മണ്ഡലം പ്രചാരണ കൺവെൻഷൻ പദ്മജയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതാണ് സി കെ പദ്മനാഭനെ ചൊടിപ്പിച്ചത്. കൺവെൻഷൻ ഉദ്ഘാടനച്ചടങ്ങിൽ പദ്‌മജ വേണുഗോപാൽ നിലവിളക്ക്‌ കൊളുത്തുമ്പോൾ വേദിയിൽ അകന്നിരുന്നാണ് സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

വേദിയിലുണ്ടായിരുന്ന സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീളാ സി.നായിക്, എം.സഞ്ജീവ ഷെട്ടി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പദ്മനാഭൻ വന്നില്ല.

ചടങ്ങിന്റെഉദ്ഘാടകനാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സംഘടനയാകുമ്പോൾ ചില ചട്ടങ്ങളുണ്ടെന്നും അത്പാലിക്കാതിരിക്കുന്നത്ക്ഷീണമാകുമെന്നും പദ്മനാഭൻപിന്നീട്മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ വിഷമമോ പ്രശ്നമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിഎന്നസംഘടനയ്ക്ക്അച്ചടക്കവുംപ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.ഇവിടെഅധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടിവിട്ട്ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളുംആനുകൂല്യങ്ങളുംകൈപ്പറ്റിയവരാണ് ഇവർ.

ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണുനൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടിഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾനൽകുന്നതിൽപ്രവർത്തകർക്കു തന്നെ അമർഷമുണ്ട്– സി.കെ.പത്മനാഭൻ പറഞ്ഞു.

അതേസമയം,ഉദ്ഘാടകനായിതീരുമാനിച്ചിരുന്നത് പത്മജയെ തന്നെ ആയിരുന്നെന്നും വിളക്കുകൊളുത്തുമ്പോൾപത്മനാഭൻഎഴുന്നേൽക്കാതിരുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് ജില്ലാ നേതൃത്വം പ്രതികരിച്ചത്. ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത് പദ്‌മജവേണുഗോപാലിനെ ആയിരുന്നെന്നും മുതിർന്ന നേതാവായ സി.കെ.പദ്മനാഭൻ മുഖ്യാതിഥിയായിരുന്നെന്നും മാറിയിരുന്നത് മറ്റൊരുഉദ്ദേശ്യംവെച്ചായിരുന്നില്ലെന്നുംരവീശതന്ത്രികുണ്ടാർപ്രതികരിച്ചു.



Post a Comment

0 Comments