Flash News

6/recent/ticker-posts

കേളകത്ത് വീണ്ടും ജനവാസ കേന്ദ്രത്തില്‍ കടുവ, ജില്ലാകലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.

Views

കേളകം: അടയക്കാത്തോട്ടില്‍ ചിറകുഴിയില്‍ ബാബുവിന്റെ വീട്ടുപറമ്ബില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട്ടിലെ ആറാംവാര്‍ഡില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. 

ഞായറാഴ്ച്ച വൈകുന്നേരം നാലുമണിവരെയാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കടുവയുടെ വീഡിയോ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന് അടയ്ക്കാത്തോട് ഹമീദ് റാവുത്തര്‍ കോളനിക്ക് സമീപം കടുവയെ പിടികൂടാന്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കൂട് സ്ഥാപിച്ചു. 

കൊട്ടിയൂരില്‍ നിന്നുമെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച്ച രാവിലെ പതിനൊന്നുമണിമുതല്‍ വൈകിട്ട് നാലുമണിവരെ പ്രദേശത്ത് തെരച്ചില്‍ നടത്തി. ശനിയാഴ്ച്ച രാവിലെ ഏഴുമണിക്കാണ് വീട്ടുകാര്‍ കടുവ നടന്നു പോകുന്നതായി കണ്ടത്.

ഇതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുവയെ പിടികൂടാന്‍ കൂടുവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ കടുവയെയാണ് അടയ്ക്കാത്തോട്ടില്‍ കണ്ടതെന്നാണ് വനം വകുപ്പ് നല്‍കുന്ന വിവരം.



Post a Comment

0 Comments