Flash News

6/recent/ticker-posts

പ്രവാസികൾ നൽകുന്ന പിന്തുണ പ്രചോതനനാത്മകമാണെന്ന് പി വി അബ്ദുൽ വഹാബ് എം പി

Views

ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ഇന്ത്യ മുന്നണിയുടെ പ്രയത്നങ്ങൾക്ക്   പ്രവാസികൾ നൽകുന്ന പിന്തുണ പ്രചോതനനാത്മകമാണെന്ന് മുസ്ലിം ലീഗ് ദേശീയർ ട്രെഷരാരും, രാജ്യസഭാ എം പി യുമായ പി വി അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടു. നമ്മുടെ മുൻഗാമികൾ വിയർപ്പും രക്തവും ഒഴുക്കി വളർത്തിയെടുത്ത മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ യാതൊരു കുറ്റബോധവുമില്ലാതെ ചവിട്ടി മെതിക്കുന്ന ഫാസിസത്തിന്റെ കയ്യിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുവാൻ നാമെല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുബൈ നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ തവക്കുലിനോട് അനുബന്ധിച്ചു വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പ് കാമ്പയിനിൽ മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുവായിരുന്നു അദ്ദേഹം.  
മെഗാ ഇഫ്താർ സംഗമം (തവക്കുൽ) പ്രവർത്തക പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. അൽഖിസൈസ് സ്കോളാർ സ്കൂളിൽ നടന്ന പരിപാടി ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. അസ്കർ നിലമ്പൂരിൻ്റെ ഉദ്ബോധന പ്രസംഗത്തോടെ തുടക്കം കുറിച്ച ഉദ്ഘാടന സെഷനിൽ പുതിയ ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് സിദ്ധിഖ് കാലൊടി, ജന:സെക്രട്ടറി നൗഫൽ എ.പി, ട്രഷറർ സി.വി. അഷ്റഫ് പ്രവർത്തകരെ അഭിസംബോധന ചെയ്തു..

മണ്ഡലത്തിൽ നിന്നുള്ള ജില്ലാ സെക്രട്ടറി നാസർ എടപ്പറ്റ, ജില്ലാ കെ.എം.സി സി യുടെ സ്മാർട്ട് എജ്യുക്കേഷൻ & എൻ്റോവ്മെൻ്റ ചെയർമാൻ അബ്ദുസലാം പരി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു.
പുതുതായി രുപീകരിച്ച പഞ്ചായത്ത് / മുനിസിപ്പൽ കമ്മിറ്റികളുടെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ, ജില്ലാ ഭാരവാഹികളായ കരീം കാലൊടി, സക്കീർ പാലത്തിങ്ങൽ, ശിഹാബ് ഏറനാട്, നാസർ കുറുമ്പത്തൂർ, മൊയ്തീൻ പൊന്നാനി, നജ്മുദ്ധീൻ തറയിൽ, ഇബ്രാഹിം വട്ടംകുളം, ഇഖ്ബാൽ പല്ലാർ എന്നിവർ നിർവ്വഹിച്ചു.

നിലമ്പൂർ കെ.എം.സി.സി മുഖ്യരക്ഷാധികാരി പി.വി. ജാബിർ അബ്ദുൽ വഹാബ്, ജില്ലാ കെ.എം.സി സി മുൻ ജന സെക്രട്ടറി പി.വി.നാസർ, അബ്ദുസമദ് ഹുദവി പുറങ്ങ്, നിലമ്പൂർ പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി ബാലചന്ദ്രൻ അല്ലിപ്ര, പ്രസിഡണ്ട് ഷഫീഖ് പത്തുതറ, ബിനീഷ് മൂത്തേടം തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. കെ.എം.സി.സി. വനിതാ വിംഗ് കുട്ടികൾക്കായി നടത്തിയ ക്വിസ് പ്രോഗ്രാമിന് റംഷിദ താജുദ്ധീൻ നേതൃത്വം നൽകി.

കെഎംസിസി യുടെ വിവിധ തലങ്ങളിലെ നേതാക്കളും ബിസിനസ് പ്രമുഖരും മറ്റു സാമൂഹ്യ പ്രവർത്തകരുമായി 300  ഓളം പ്രവർത്തകരും സ്ത്രീകളും കുട്ടികളടക്കമുള്ള കുടുംബങ്ങളും പങ്കെടുത്ത തവക്കുൽ ഇഫിതാർ വിശുദ്ധ റമദാനിലെ ഊഷ്മള സംഗമവേദിയായി.

മണ്ഡലം പ്രസിഡണ്ട് മുജീബ് റഹ്മാൻ മഠത്തിൽ അധ്യക്ഷനായ ചടങ്ങിൽ ജന:സെക്രട്ടറി ജുനൈസ് കെ.ടി. സ്വാഗതം പറഞ്ഞു പരിപാടികൾ നിയന്ത്രിച്ചു.  ഇഫ്താറിന് ഭാരവാഹികളായ ഷാജഹാൻ, റഫീക്ക്, താജുദ്ധീൻ, സമീർ, റംഷീദ്, ബാസിത്ത്, സാലിഹ് ശരീഫ്,  സുഹൈൽ, അനസ്, അഫ്സൽ മരുത, അഷ്‌റഫ് പരി, അൻഷാജ്, ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുറഹ്മാൻ പറശ്ശേരിയുടെ ഖിറാഅത്തും ട്രഷറർ ശബീറലി വള്ളുവക്കാടൻ നന്ദി പറഞ്ഞു.


Post a Comment

0 Comments