Flash News

6/recent/ticker-posts

സ്‌കൂളിലെ യാത്രയയപ്പ്: കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങളെ ചൊല്ലി പുതിയ വിവാദം

Views
ചുരിദാർ.. ഷർട്ട്... മുണ്ട്.. വാച്ച്‌... ഡിന്നർ സെറ്റ്... ഗ്ലാസ് സെറ്റ്... അലങ്കാര ചിത്രങ്ങള്‍...
വിവാഹത്തിനോ വീട് താമസത്തിനോ സമ്മാനമായി നല്‍കാവുന്ന വസ്തുക്കളുടെ വിവരണമല്ല. അധ്യയനവർഷാവസാന ദിനത്തില്‍ യാത്രയയപ്പെന്ന പേരില്‍ വിദ്യാർഥികള്‍ അധ്യാപകർക്ക് നല്‍കിയ സമ്മാനങ്ങളില്‍ ചിലതാണിവ. അധ്യയനവർഷത്തിലെ അവസാനദിവസം അധ്യാപകർക്ക് വിദ്യാർഥികള്‍ സമ്മാനങ്ങള്‍ നല്‍കുന്ന കീഴ്വഴക്കം അതിവേഗം പടരുകയാണ്. ഒരുവിഭാഗം രക്ഷിതാക്കള്‍ക്ക് ഇതില്‍ അമർഷവുമുണ്ട്.

ഫോട്ടോപതിച്ച കേക്ക് മുറിക്കല്‍, അധ്യാപകരുടെ ഫോട്ടോ ഫ്രെയിംചെയ്തു നല്‍കല്‍, അപ്രതീക്ഷിത സമ്മാനം നല്‍കല്‍ എന്നിങ്ങനെ ചെറിയ ക്ലാസുകളില്‍പ്പോലും യാത്രയയപ്പ് 'കളർഫുള്‍' ആകുകയാണ്. അതേസമയംതന്നെ, അധ്യാപകർക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള യാത്രയയപ്പ് ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സമ്മാനദാനത്തോടുള്ള വിയോജിപ്പ് അധ്യാപകർക്കിടയിലും ഉയരുന്നുണ്ട്.

 ഒന്നാംക്ലാസ് മുതലുള്ള വിദ്യാർഥികള്‍ അധ്യാപകർക്ക് സമ്മാനം നല്‍കേണ്ടിവരുന്നു. ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകർ, പ്രിയപ്പെട്ട അധ്യാപകർ എന്നിങ്ങനെ ഒരു വിദ്യാർഥി പല അധ്യാപകർക്ക് സമ്മാനം നല്‍കുന്നു. നിരുപദ്രവമെന്നു തോന്നാവുന്ന ഈ യാത്രയയപ്പും സമ്മാനവിതരണവും രക്ഷിതാക്കള്‍ക്ക് സാമ്ബത്തികബാധ്യതയോടൊപ്പം അസമത്വത്തിന്റെയും അപകർഷതയുടെയുംകൂടി വേദിയായി മാറുകയാണ്.

വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാൻ കഴിയാത്ത വിദ്യാർഥികളിലാണ് ഏറെയും ഇത്തരം മാനസികപ്രശ്നങ്ങളുണ്ടാകുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാൻ ചില വിദ്യാർഥികളെങ്കിലും മത്സരിക്കുകയും ചെയ്യുന്നു. അധ്യാപകർക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് അവർക്കിടയിലും അസഹിഷ്ണുത വളർത്തുന്നു.

നിയമം സമ്മാനവിതരണത്തിനെതിരെ

കേരള വിദ്യാഭ്യാസ ആക്ടും ചട്ടങ്ങളും അധ്യാപകർ സമ്മാനം സ്വീകരിക്കുന്നതിനെക്കുറിച്ച്‌ പറയുന്നതിങ്ങനെ: സർക്കാരിന്റെ മുൻകൂർ അനുവാദം കൂടാതെ, അന്യരില്‍നിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാൻ തന്റെ കുടുംബാംഗങ്ങളില്‍ ആരെയും അനുവദിക്കുകയോ പാടില്ല. അഭിനന്ദനസൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ള വില തുച്ഛമായ സാധനങ്ങളോ മറ്റൊരാളില്‍നിന്ന് അധ്യാപകന് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇപ്രകാരമുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്താൻ എല്ലാ അധ്യാപകരും കഴിവതും യത്നിക്കേണ്ടതാണ്.



Post a Comment

0 Comments