Flash News

6/recent/ticker-posts

വീട് പൂട്ടി യാത്രയ്ക്ക് ഇറങ്ങും മുൻപ് 'ലോക്‌ഡ്‌ ഹൗസിൽ' കൂടി വിവരമറിയിക്കാം; 14 ദിവസം വരെ പൊലീസ് നിരീക്ഷണം

Views
                                                        
അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'ലോക്‌ഡ്‌ ഹൗസ്' സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

*പൊലീസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്;*

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം. വീട്സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും  ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.




Post a Comment

0 Comments