Flash News

6/recent/ticker-posts

പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർ‍ജിങ് ഒഴിവാക്കുക: കെഎസ്ഇബി

Views

കടുത്ത വേനൽ‍ ചൂടിനെ തുടർ‍ന്ന് സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗത്തിൽ‍ വർധനവ് തുടരുന്ന സാഹചര്യത്തിൽ പീക്ക് സമയത്ത് വൈദ്യുതി വാഹനങ്ങൾ‍ ചാർ‍ജ് ചെയ്യരുതെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് ലോഡ് സമയങ്ങളിൽ വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോൾ‍ട്ടേജിൽ വ്യതിയാനത്തിന് സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കാമെന്നും അതുകൊണ്ട് പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി വ്യക്തമാക്കി.

ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇടക്കിടെ അധിക ലോഡ് കാരണം ഫീഡറുകളിൽ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാൻ‍ സാധിക്കുമെന്നും അതിനാൽ പൊതു ജനങ്ങൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും കെഎസ്ഇബി അറിയിച്ചു.



Post a Comment

0 Comments