Flash News

6/recent/ticker-posts

മൊബൈല്‍ ഫോണിൽ സ്റ്റോറേജ് നിറയുന്നുണ്ടോ.

Views

മിക്കവാറും എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പ്രശ്നമാണ് ഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നത്. ഫോണില്‍ നിറയെ ഫോട്ടോകളും വീഡിയോകളും ആപ്പുകളും ഉള്ളപ്പോള്‍ പുതിയ ഫയലുകള്‍ സേവ് ചെയ്യാനോ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാനോ പോലും സാധിക്കാതെ വരും. എന്നാല്‍ ചില വഴികളിലൂടെ മൊബൈല്‍ ഫോണിലെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും.

1) ആവശ്യമില്ലാത്ത ഫയലുകള്‍ കളയുക

ഗാലറി പരിശോധിച്ച്‌ ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും നീക്കുക. വേണ്ടാത്ത ആപ്പുകള്‍ അണ്‍ഇൻസ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആപ്പ് പിന്നീട് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാവുന്നതേയുള്ളൂ. ഡൗണ്‍ലോഡ് ചെയ്ത എന്നാല്‍ ഉപയോഗിക്കാത്ത ഫയലുകള്‍ കളയുക. 

2) ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുക

ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്പ്‌ബോക്സ്, മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിച്ച്‌ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുക 

3) ഹൈ ക്വാളിറ്റി ദൃശ്യങ്ങള്‍ ഒഴിവാക്കുക

ആവശ്യമില്ലാതെ ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ പകർത്തുന്നത് കുറയ്ക്കുക. ചില ഫോണുകളില്‍ കുറഞ്ഞ റെസലൂഷൻ മോഡ് ലഭ്യമാണ്.

4) എസ്.ഡി കാർഡ് ഉപയോഗിക്കുക

നിങ്ങളുടെ ഫോണ്‍ എസ്ഡി കാർഡ് സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കില്‍ അധിക സ്റ്റോറേജിനായി അവ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഫോട്ടോകളും വീഡിയോകളും എസ്ഡി കാർഡിലേക്ക് മാറ്റുക.

5) ആപ്പുകളുടെ ക്യാഷ് ക്ലിയർ ചെയ്യുക

ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഡാറ്റ ഒരു താൽകാലിക സ്റ്റോറേജില്‍ സേവ് ആവാറുണ്ട്. ഇതിനെയാണ് ക്യാഷ് (Cache) എന്ന് വിളിക്കുന്നത്. സമയം കഴിയുന്തോറും ഈ ക്യാഷ് ഫയലുകള്‍ നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് നിറയ്ക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ സ്ഥിരമായി ആപ്പുകളുടെ ക്യാഷ് ക്ലിയർ ചെയ്യണം. ഇതിന്റെ രീതി ഓരോ ഫോണിനും വ്യത്യസ്തമായിരിക്കും. ഫോണ്‍ സെറ്റിംഗ്സ് പരിശോധിച്ച്‌ നിങ്ങളുടെ ഫോണില്‍ ക്യാഷ് എങ്ങനെ ക്ലിയർ ചെയ്യണമെന്ന് കണ്ടെത്തുക. പലപ്പോഴും ഫോണുകള്‍ ഹാങ്ങാവുന്നതിന് പ്രധാന കാരണം ആപ്പുകളില്‍ കാഷെ ഫയലുകള്‍ അടിഞ്ഞ് കൂടുന്നതാണ്.

6) ലൈറ്റ് വേർഷൻ ആപ്പുകള്‍ ഉപയോഗിക്കുക

നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ലൈറ്റ് വേർഷനുകള്‍ ലഭ്യമാണെങ്കില്‍ അവ ഇൻസ്റ്റാള്‍ ചെയ്യുന്നത് പരിഗണിക്കുക. ലൈറ്റ് വേർഷനുകള്‍ സാധാരണ ആപ്പുകളേക്കാള്‍ കുറഞ്ഞ സ്റ്റോറേജ് മതിയാകും.

7) ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ നിർത്തുക

ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ അറിവില്ലാതെ ഇൻസ്റ്റാള്‍ ചെയ്യപ്പെടുകയും  ഫോണിന്റെ സ്റ്റോറേജ് നിറയ്ക്കുകയും ചെയ്യും. ഫോണ്‍ സെറ്റിംഗ്സില്‍ പോയി ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓപ്ഷൻ ഒഴിവാക്കുക.

8) സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് നിയന്ത്രിക്കുക

ഓഫ്‌ലൈനില്‍ കാണാനായി സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്ന് നിങ്ങള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നത് നിയന്ത്രിക്കുക. നിങ്ങള്‍ ഒരിക്കലും കാണാത്ത സിനിമകളും ടിവി ഷോകളും ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ സിനിമകളും സംഗീതവും ഒന്നും സ്മാർട്ട്ഫോണുകളില്‍ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. എത് പാട്ടും സിനിമയും ഓണ്‍ലൈനില്‍ എപ്പോഴും ലഭ്യമാണ്. അവ ഡൗണ്‍ലോഡ് ചെയ്ത് നമ്മുടെ ഫോണിലെ സ്റ്റോറേജ് കളയേണ്ട ആവശ്യമില്ല.

9) വാട്സാപ്പ് ഫോട്ടോകളും വീഡിയോകളും

വാട്സ്‌ആപ്പില്‍ ഫോട്ടോകളും വീഡിയോകളും മറ്റ് മീഡിയകളും പോലെയുള്ള ഫയലുകള്‍ സ്വീകരിക്കുകയും പങ്കിടുകയും ചെയ്യുന്നു. ഫോണിന്റെ ഗാലറിയില്‍ ഇവ സൂക്ഷിക്കുന്നത് സ്റ്റോറേജ് സ്പേസ് ഇല്ലാതാക്കും. വാട്സാപ്പില്‍ നിന്നും ഫയലുകള്‍ ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുക.

10) ഗൂഗിള്‍ ഫയല്‍സ് ഉപയോഗിക്കുക

നിങ്ങളുടെ ഫോണിലെ എല്ലാ ഫയലുകളും ഫോള്‍ഡറുകളും ഗൂഗിള്‍ ഫയല്‍സില്‍ ഒരിടത്ത് കാണാനും ആക്‌സസ് ചെയ്യാനും സാധിക്കും. ചിത്രങ്ങള്‍, വീഡിയോകള്‍, സംഗീതം, ഡോക്യുമെന്റുകള്‍ എന്നിവ പോലുള്ള ഫയലുകള്‍ തരം തിരിക്കാനും സാധിക്കും. നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് നിറഞ്ഞു കവിഞ്ഞിട്ടുണ്ടെങ്കില്‍ ഗൂഗില്‍ ഫയല്‍സ് നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ഫോണില്‍ അനാവശ്യ ഫയലുകള്‍ നീക്കാൻ നിർദേശങ്ങള്‍ നല്‍കുന്നു



Post a Comment

0 Comments