Flash News

6/recent/ticker-posts

ഇഫ്‌താർ വിരുന്നും റിലീഫ് വിതരണവും സംഘടിപ്പിച്ചു

Views

ദുബൈ:കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈ അബു ഹൈൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ വിരുന്ന് സിദ്ധേയമായി .

 സംഗമത്തിൽ കെഎംസിസി മെമ്പർമാരുടെ സമ്പദ്ധ്യ ശീലം വളർത്തിയെടുക്കാൻ തുടങ്ങിയ  കരുതൽ പദ്ധതി യുടെ  ലാഭവിഹിതം തത്രംപള്ളി 
 ഹാരിസിന് നൽകികൊണ്ട്  ചെയർമാൻ അലി കോട്ടക്കൽ നിവഹിച്ചു .
കരുതൽ കൺവീനർ  ശാക്കിർ ചെമ്മുക്കൻ വിശതീകരണം നൽകി സംസാരിച്ചു .

കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ വിവിധ   മേഘലകളിലേക്കുള്ള   റിലീഫ് വിതരണം ജില്ലാ പ്രസിഡന്റ് സിദ്ദിഖ് കാലടി   നൽകി  തുടക്കം കുറിച്ചു.

കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ  റിലീഫ് വിതരണം , നാട്ടിൽ നിന്നെത്തിയ കാരണവന്മാരെയും, കെഎംസിസി മലപ്പുറം  ജില്ല,കോട്ടക്കൽ മണ്ഡലം  എന്നീ കമ്മറ്റികളിൽ ചുമതലകൾ ഏറ്റടുത്ത പുതിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു . 

കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ദുബൈയിലുള്ള എല്ലാ മേഖല കമ്മിറ്റികളും പങ്കെടുത്തപ്പോൾ അതൊരു കോട്ടക്കൽ സംഗമമായി മാറി, മുസ്തഫ പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ഹകീം   ഹുദവി യുടെ പ്രാർത്ഥനയോടെ  തുടങ്ങി ചെമ്മുക്കൻ യാഹുമോൻ ഹാജി ഉദ്‌ഘാടനം നിർവഹിച്ചു. 

കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിലുള്ള  12 മേഖല കമ്മിറ്റിക്ക് അവരുടെ നാട്ടിലുള്ള   കിഡ്‌നി, ക്യാൻസർ, മറ്റു മാരക രോഗങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനമേകാൻ  റിലീഫ് വിതരണവും ചടങ്ങിൽ നിർവഹിച്ചു. 

 കെഎംസിസി നേതാക്കളായ പി വി നാസർ , നൗഫൽ വേങ്ങര,  അഷ്‌റഫ്‌ സി വി,  ഒ ടി സലാം, മുജീബ് കൂത്തുമാടൻ, ലത്തീഫ് തെക്കഞ്ചേരി, മണ്ഡലം നേതാക്കളായ ഇസ്മായിൽ എറയസ്സൻ, അഷ്‌റഫ്‌ പി ടി, അസീസ്  വേളേരി,  അലി കോട്ടക്കൽ, റാഷിദ്‌ കെ കെ, അബൂബക്കർ പൊന്മള,മുസ്തഫ കുറ്റിപ്പുറം, ജില്ല   വളണ്ടിയർ വിങ് ചെയർമാൻ എ പി ഫക്രുദീൻ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
മുസ്തഫ ചീരങ്ങൻ, ശിഹാബ് ആമ്പാറ, ആഷിഖ് കെ പി, ബഷീർ കൂര്യാട്,അലി പെരുംകുളം , സൈജൽ പാലപ്പുറ, ഹാരിസ് വില്ലൂർ , റഷീദ്  പരവക്കൽ, ഉബൈദ് വില്ലൂർ എന്നിവർ ചടങ്ങിന്   നേതൃത്വംനൽകി.
ജനറൽ സെക്രട്ടറി  അലി തയ്യിൽ സ്വാഗതവും, ട്രഷറർ കുഞ്ഞിമുഹമ്മദ് വില്ലൂർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments