Flash News

6/recent/ticker-posts

ഇത്തവണയും മലയാളികളെ അവധി ആഘോഷ വരവ് മുതലെടുത്തു വിമാന കമ്പനികൾ.യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി

Views

ഈദുല്‍ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ, നാട്ടിൽ ഉറ്റവരോടൊത്തു അവധി ആഘോഷിക്കാമെന്ന പ്രവാസികളുടെ മോഹത്തിനെ തല്ലി കെടുത്തി വിമാന കമ്പനികൾ..യുഎഇയില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടിയാക്കിയാണ് കമ്പനികൾ അവധി പ്രഖ്യാപനത്തോടെ തന്നെ വർധിപ്പിച്ചത് . ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടിയ സാഹചര്യത്തില്‍ പെരുന്നാളും വിഷുവും നാട്ടില്‍ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിന് വൻതുക ടിക്കറ്റിനായ് തന്നെ ചെലവഴിക്കേണ്ടിവരും. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഒരാഴ്ച മുൻപ് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 400 ദി‍ർഹത്തിന് (9096 രൂപ) കിട്ടിയിരുന്ന വണ്‍വേ ടിക്കറ്റിന് ഇപ്പോള്‍ 1200 ദിർഹത്തിന് (27,289 രൂപ) മുകളിലായി. അവശേഷിക്കുന്ന സീറ്റിലെ നിരക്ക് അനുനിമിഷം ഉയരുകയാണ്. മറ്റു രാജ്യങ്ങള്‍ വഴി പോകുന്ന കണക്ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണെന്ന വസ്തുതയും പ്രവാസിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മധ്യവേനല്‍ അവധിക്ക് കേരളത്തില‍െ സ്കൂളുകള്‍ അടച്ചതോടെ യുഎഇയിലേക്കുള്ള ടിക്കറ്റു നിരക്കും വർധിച്ചിരുന്നു. പെരുന്നാള്‍ ദിനങ്ങളും വാരാന്ത്യങ്ങളും ചേർത്ത് യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി ലഭിച്ചതോടെയാണ് വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചത്. നാട്ടില്‍ പോകാൻ സാധിക്കാത്തവർ രണ്ടോ നാലോ ദിവസത്തെ വിനോദസഞ്ചാരത്തിന് വിദേശത്തേക്കു പോകുന്ന പ്രവണതയും വർധിച്ചിട്ടുണ്ടെന്ന് ട്രാവല്‍ വിദഗ്ധർ പറയുന്നു. പെരുന്നാള്‍ ആഘോഷിക്കാൻ യുഎഇയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സജീവമായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ വർധന മൂലം ടിക്കറ്റ് നിരക്കിന് പിന്നാലെ ഹോട്ടല്‍ മുറി വാടകയും ഉയർത്തി.



Post a Comment

0 Comments