Flash News

6/recent/ticker-posts

സ്ഥലപ്പേര് മലയാളത്തിലാക്കിയപ്പോള്‍ ട്രെയിനില്‍ കൊലപാതകം

Views
സ്ഥലപ്പേര് മലയാളത്തിലാക്കിയപ്പോള്‍ ട്രെയിനില്‍ കൊലപാതകം

ഹാതിയ-എറണാകുളം ധര്‍തി ആബാ എക്സ്പ്രസ് ട്രെയിനില്‍ പതിച്ച ബോര്‍ഡില്‍ ഭീമന്‍ അബദ്ധം കടന്നുകൂടി. ജാര്‍ഖണ്ഡിലെ ഹാതിയ എന്ന സ്ഥലനാമം പരിഭാഷപ്പെടുത്തിയപ്പോള്‍ കൊലപാതകം എന്നാവുകയും ഇത് ടെയ്രിന്‍ ബോഗിയിലെ ബോര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ വിവരം എക്‌സില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം വൈറലായത്.(google translation blunder by Indian Railway went viral in social media)

ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ സ്ഥലനാമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഹത്യ എന്നതിന്റെ അര്‍ഥമായ കൊലപാതകം എന്നാണ് ഗൂഗിള്‍ കാണിക്കുന്നത്. ഈ പദം ബോര്‍ഡില്‍ രേഖപ്പെടുത്തിയതാണ് റെയില്‍വേക്ക് അബദ്ധമായത്. ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇന്ത്യന്‍ റെയില്‍ ബോര്‍ഡില്‍ കൊലപാതകം പെയിന്റടിച്ച് മറച്ചു.
ഹാതിയ എന്ന സ്ഥലനാമം ഹിന്ദി വാക്ക് ഹത്യ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തതിനാല്‍ പറ്റിയ അബദ്ധമാണെന്നാണ് സംഭവത്തില്‍ റെയില്‍വെ റാഞ്ചി ഡിവിഷനിലെ സീനിയര്‍ ഡിവിഷല്‍ കൊമേഴ്സ്യല്‍ മാനേജരുടെ പ്രതികരണം. തെറ്റ് ശ്രദ്ധയില്‍ പെട്ട ഉടന്‍ ഇതു തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments