Flash News

6/recent/ticker-posts

സഞ്ചാരികളെ അറിഞ്ഞോ?മൂന്നാർ യാത്രയിൽ ഇനി രാജമലയും കണ്ടുമടങ്ങാം; ഇരവികുളം ദേശീയോദ്യാനം തുറന്നു

Views

മധ്യവേനലവധിയ്ക്ക് കുട്ടികളുമൊത്ത് യാത്ര പ്ലാൻ ചെയ്യുന്ന പലരുടെയും മനസ്സിലേക്ക് ആദ്യ ഓടിയെത്തുന്ന സ്ഥലമാണ് മൂന്നാർ. കണ്ണുകളെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുന്ന കാഴ്ചകളാണ് മൂന്നാറിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. വേനൽച്ചൂടിൽനിന്ന് ആശ്വാസം നേടുന്നതിനൊപ്പം പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിൽ സ്ഥിതിചെയ്യുന്ന മൂന്നാറിന്റെ പ്രധാന സവിശേഷത ടാറ്റയുടെ ഉടമസ്ഥതയിലുള്ള അവിടുത്തെ തേയിലത്തോട്ടങ്ങൾ തന്നെയാണ്.മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം. വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുൻപ് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്.

എന്നാൽ മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. ഉദ്യാനം തുറന്നതോടെ വരും ദിവസങ്ങളില്‍ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കണക്കെടുപ്പ് നടത്തും.

കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ കുഞ്ഞുങ്ങളുടെ ക്യത്യമായ എണ്ണം ലഭിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം നൂറ്റിഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പുതിയതായി പിറന്നിരുന്നു. അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


Post a Comment

0 Comments