Flash News

6/recent/ticker-posts

ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ വടകര സ്വദേശി വിമാനത്തിൽ മരിച്ചു..!

Views

     
മസ്കത്തില്‍നിന്നും നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. സച്ചിൻ  (42) ആണ് മരിച്ചത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘം മരണപ്പെട്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അല്‍മറായിയുടെ സുഹാർ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ട് വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറില്‍ എത്തിയിട്ട്. ഇതിന് മുമ്ബ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്. 



Post a Comment

0 Comments