Flash News

6/recent/ticker-posts

പടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്

Views
പടക്കവുമായി തീവണ്ടിയിൽ 
യാത്ര വേണ്ട; പിടിച്ചാൽ 
മൂന്നു വർഷം വരെ തടവ്

കൊച്ചി: പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആർപിഫ്. വിഷു പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പടക്കം വാങ്ങി തീവണ്ടിയിൽ എത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നു വർഷം വരെയാണ്തടവ്.കൂടാതെ പിഴയും കിട്ടും‌.

ആർപിഎഫ് ക്രൈം ഡിവിഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡാണ് പരിശോധനതുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം​ഗലാപുരം, എറണാകുളം,തിരുവനന്തപുരംതുടങ്ങിയസ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.എസ്ഐയോ എഎസ്ഐയോ നേതൃത്വം നൽകുന്ന നാലം​ഗ സംഘമാണ് ഓരോസ്ക്വാഡിലുംഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.

മഫ്തിയിലാണ്പരിശോധനയ്ക്ക് എത്തുക. പിടിവീണാൽറെയിൽവേ നിയമം164,165വകുപ്പുകൾപ്രകാരംകേസെടുക്കും. മൂന്നു വർഷം വരെ തടവോ1000രൂപപിഴയോ രണ്ടുംകൂടിയോലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്തചൂടുള്ളകാലാവസ്ഥയിൽപടക്കംപൊട്ടിത്തെറിക്കാനുംതീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ്നടപടികർശനമാക്കുന്നത്.



Post a Comment

0 Comments