Flash News

6/recent/ticker-posts

കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുത്..! മുന്നറിയിപ്പുമായി പൊലീസ്

Views

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടി കാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുത്, അതത് സ്ഥാപനങ്ങളുടെ വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തു മാത്രം വെബ്സൈറ്റിൽ പ്രവേശിച്ച് കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്താനാണ് പൊലീസ് നിര്‍ദേശം.

ഗൂഗിളില്‍ വെബ്‌സൈറ്റ് വിലാസം തിരഞ്ഞ് അതില്‍ നിന്ന് ക്ലിക്ക് ചെയ്യുന്നത് അപകടമാണെന്നും പൊലീസ് പറയുന്നു.




Post a Comment

0 Comments