Flash News

6/recent/ticker-posts

വ്യാജ അറ്റസ്‌റ്റേഷൻ: ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക

Views

വ്യാജ അറ്റസ്‌റ്റേഷൻ കാര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന്‌ നോർക്ക റൂട്ട്‌സ്‌.

തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ എച്ച്ആർഡി അറ്റസ്റ്റേഷനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ വ്യാജ സീൽ ഉപയോഗിച്ച് അറ്റസ്റ്റേഷൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌. ഇവ തുടർ നിയമ നടപടിക്ക്‌ കൈമാറി.

ഏജൻസി, ഇടനിലക്കാർ വഴി ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് നിയമ വിരുദ്ധമാണ്.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റുള്ള സേവനങ്ങൾക്കോ നോർക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ചുമതലപ്പെടുത്തിയിട്ടില്ല.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ മാർഗനിർദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ കേന്ദ്ര- കേരള സർക്കാരുകൾ അധികാരപ്പെടുത്തിയ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്‌സെന്നും സിഇഒ അജിത്‌ കോളശേരി അറിയിച്ചു.



Post a Comment

0 Comments