Flash News

6/recent/ticker-posts

സുപ്രീംകോടതി കേസ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും

Views

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ അഭിഭാഷകരെ വാട്സ്ആപ് മുഖേന അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഡിജിറ്റൽവത്കരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.വാട്സ്ആപ് മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.

ഈ നമ്പറിൽ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. വിദൂരങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു



Post a Comment

0 Comments