Flash News

6/recent/ticker-posts

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം;തെളിവെടുപ്പിനിടെ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി

Views
ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം;

തെളിവെടുപ്പിനിടെ 
പാനൂര്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി
  


കണ്ണൂര്‍: പാനൂരില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷബിന്‍ലാലാണ് തെളിവെടുപ്പിനിടെ ബോംബുകള്‍ കാണിച്ചുകൊടുത്തത്. പാനൂരില്‍ നിര്‍മിച്ചത് സ്റ്റീല്‍ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.

തുരുമ്പിച്ച ആണി,കുപ്പിച്ചില്ല്,മെറ്റല്‍ ചീളുകള്‍ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ആകെ പത്തിലധികം ബോംബുകള്‍ കണ്ടെത്തിയത്. മതിലില്‍ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച നാല് ബോംബ് ഇന്നലെ കണ്ടെത്തിയിരുന്നു.

പാനൂര്‍ സ്‌ഫോടനത്തില്‍ നിലവില്‍ പ്രതികളില്‍ രണ്ടു പേര്‍ ഒളിവിലാണ്. ഷിജാല്‍, അക്ഷയ് എന്നിവരെയാണ് പിടികൂടാനുള്ളത്. പത്ത് പേരാണ് ബോംബ് നിര്‍മാണ സംഘത്തിലുണ്ടായിരുന്നത്. ബോംബ് നിര്‍മാണം ആസൂത്രണം ചെയ്തത് ഷിജാലും പരിക്കേറ്റ വിനീഷുമാണെന്നും പൊലീസ് കണ്ടെത്തി.

കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പരിശോധനയ്ക്കായി സിആര്‍പിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.


Post a Comment

0 Comments