Flash News

6/recent/ticker-posts

ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽ പെട്ട സംഭവം; ഒരു കുട്ടി കൂടി മരിച്ചു.

Views
വയനാട്ടിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടം; അധ്യാപകന് പിന്നാലെ സഹോദര പുത്രിയും മരിച്ചു


തിരൂരങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ വയനാട്ടിൽ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് പിന്നാലെ സഹോദര പുത്രിയും മരിച്ചു.

കഴിഞ്ഞദിവസം മരിച്ച തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44)ന്റെ സ​ഹോദരൻ ജാസിറിന്റെ മകൾ ഫിൽസ (12) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നു മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം ഉണ്ടായത്. കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ​ഗുൽസാറിന്റെ ഭാര്യ ജസീല, മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരങ്ങളുടെ മക്കളായ സിൽജ 12, ഫിൽസ എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 

നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി വന്നതായിരുന്നു ​ഗുൽസാറും കുടുംബവും.



Post a Comment

0 Comments