Flash News

6/recent/ticker-posts

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; 7 ജില്ലകളില്‍ പ്രളയസമാന സ്ഥിതിയെന്ന് റിപോര്‍ട്ട്

Views
കോഴിക്കോട് : കനത്ത മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റും... ജില്ലയിൽ ആശങ്കയോടെ കാലവർഷത്തുടക്കം. കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ടു പേർക്ക് ഇടിമിന്നലേറ്റത് ഭീതി ഉയർത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. മലയോരത്തും വടകര, കൊയിലാണ്ടി ഭാഗങ്ങളിലും കനത്ത മഴ പെയ്തു. പയ്യോളിയിൽ ദേശീയ പാതയിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങൾ പേരാമ്പ്ര വഴി തിരിച്ചുവിട്ടു. കൊയിലാണ്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. അപകടത്തിൽ മൂന്നു മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. നഗരത്തിൽ പകൽ കാര്യമായ മഴ ഉണ്ടായില്ല. എന്നാൽ രാത്രിയിൽ മഴ കനത്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്തും തീരദേശങ്ങളിലും മഴയും ഇടിമിന്നലും ആശങ്ക ഉയർത്തുകയാണ്. ചാലിയാറിലും ഇരുവഞ്ഞി പുഴയിലും പൂനൂർ പുഴയിലും കല്ലായി പുഴയിലും ജലനിരപ്പ് ഉയർന്നു. മലയോരത്ത് ദേശീയ പാതയിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറി.

ജില്ലയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകില്ലെന്നിരിക്കെ കൂടുതൽ മുൻകരുതൽ സ്വീകരിക്കണം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.

ജാഗ്രത വേണം

ഇടിമിന്നലുണ്ടായാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം

തുറസായ സ്ഥലങ്ങളിൽ തുടരരുത്

ജനലും വാതിലും അടച്ചിടുക

ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക

ഇടിമിന്നലുള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കരുത്

ടെറസിലും വൃക്ഷങ്ങളുടെ ചുവട്ടിലും നിൽക്കരുത്

യാത്രയ്ക്കിടെ വാഹനത്തിനകത്ത് തുടരുക

സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്ര ഒഴിവാക്കുക

മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ പാടില്ല

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
          


Post a Comment

0 Comments