Flash News

6/recent/ticker-posts

ചേർത്തലയിൽ136സി.പി.എമ്മുകാർ.ബിജെ.പിയിൽ; സി പി എമ്മിന്റെ കൊടിമരംഅടിത്തറയോടെ ഇളക്കിമാറ്റിയത് സ്ത്രീകളുടെനേതൃത്വത്തിൽ`

Views
ചേർത്തലയിൽ136സി.പി.എമ്മുകാർ.ബിജെ.പിയിൽ; സി പി എമ്മിന്റെ കൊടിമരംഅടിത്തറയോടെ ഇളക്കിമാറ്റിയത് സ്ത്രീകളുടെനേതൃത്വത്തിൽ`

ചേർത്തല:53വർഷമായിസി.പി.എംഅനുഭാവികൾആയിരുന്നകുടുംബവുംബന്ധുക്കളുംഅടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തലവെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും,ബന്ധുക്കളുംഅടക്കമുള്ളവരാണ് ബിജെപിയിൽചേർന്നത്.പുരുഷോത്തമന്റെവീട്ടിലേക്കുള്ള വഴിമുടക്കി സിപിഎംസ്ഥാപിച്ചകൊടിമരംപൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വംചെവിക്കൊള്ളാതെ വന്നതോടെ സ്ത്രീകൾഉൾപ്പെടെയുള്ളവരെത്തി കൊടിമരം നീക്കംചെയ്യുകയുയാ 
യിരുന്നു.കൊടിമരംപൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗൺസിലർഎത്തിയതോടെസംഘർഷാവസ്ഥയുമുണ്ടായി‌.

എട്ടുമാസത്തോളംപരാതിനൽകികാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെഞായറാഴ്ചയാണ്കൊടിമരംനീക്കിയത്.സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്.താൽക്കാലികമായിസ്ഥാപിച്ചകൊടിമരംചിലരുടെപിടിവാശിയെതുടർന്ന്സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെസ്ഥാപിച്ചതിനാൽസാധനങ്ങൾഎത്തിക്കാനാകാതെവീടുനിർമാണവുംമുടങ്ങി.ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎംജില്ലാസെക്രട്ടറി മുതൽപാർട്ടിയുടെഎല്ലാ ഘടകത്തിലുംപൊലിസിലുംപരാതിനൽകിയെങ്കിലുംഅവരെല്ലാംകൈയൊഴിഞ്ഞു.ഇതോടെയാണ് സ്ത്രീകൾഇറങ്ങി കൊടിമരം വഴിയുടെ നടുവിൽനിന്ന്നീക്കിയത്.കൊടിമരംനീക്കുന്നതിന് തടസംനിൽക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകൾ പിൻമാറിയില്ല

പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിൻ്റെ ഭാഗമായാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയിൽ താൽക്കാലികമായി സിപിഎം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ്മാസങ്ങളായിട്ടുംകൊടിമരംനീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾതാൽക്കാലിക കൊടിമരം കോൺക്രീറ്റ് ഇട്ട് സ്ഥിരമാക്കി.കൊടിമരം സ്ഥാപിക്കുന്നതിന്മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരംനിൽക്കുന്നതിനാൽ നിർമാണ വസ്തുക്കൾഎത്തിക്കാനാകാതെ വന്നതോടെ 8 മാസമായിവീട്നിർമാണംമുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെടാതെ വന്നതോടെ 53 വർഷമായി സി.പി.എം അനുഭാവികൾആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച്ബിജെപിയിൽ ചേരുകയായിരുന്നു.

പൊളിച്ച കൊടിമരം വഴിതടസപ്പെടാത്ത തരത്തിൽമാറ്റിസ്ഥാപിച്ചിട്ടുണ്ട്. ചേർത്തല പൊലിസിൻ്റെസാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയാണ് കൊടിമരംവഴിയരികിലേക്ക് നീക്കിയത്. എളുപ്പത്തിൽപരിഹരിക്കാവുന്ന പ്രശ്നത്തിൽ പാർട്ടി നേതൃത്വം വേണ്ട രീതിയൽ ഇടപെടാതെ വന്നതോടെചേർത്തലയിൽ സി.പി.എമ്മിന് വലിയരാഷ്ട്രീയനഷ്ടമാണ് ഉണ്ടായത്.


Post a Comment

0 Comments