Flash News

6/recent/ticker-posts

അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണായകഘട്ടത്തിലേക്ക്. 15 ദശലക്ഷം റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തു

Views
റിയാദ് : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണായകഘട്ടത്തിലേക്ക്. സൗദി കുടുംബത്തിനുള്ള ദയാ ധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാൻഡ് ഡ്ഡ്രാഫ്റ്റ്  (വ്യാഴം) വൈകിട്ട് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തതായി റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി അറിയിച്ചു.

 ഗവർണറേറ്റിന്റെ നിർദ്ദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ്  ജസ്റ്റിസിന്റെ പേരിലാണ് ഡിഡി ഇഷ്യൂ ചെയ്തിട്ടുള്ളത്. നിയമസഹായ സമിതി അംഗം മുഹ്‌യുദ്ധീൻ  സഹീറും , സിദ്ധീഖ് തുവ്വൂരും എംബസിയിൽ എത്തിയിരുന്നു.റഹീമിന്റെ കേസിലെ നിർണായകമായ ഘട്ടമാണ് പൂർത്തിയാക്കുന്നതെന്ന് റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി ചെയർമാൻ സിപി മുസ്തഫ,ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ പറഞ്ഞു.




Post a Comment

0 Comments