Flash News

6/recent/ticker-posts

സ്‌കൂട്ടര്‍ കേടായി, മഴ നനയാതിരിക്കാൻ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന്‍ മരിച്ചു

Views

കോഴിക്കോട് : മഴയിൽ സ്‌കൂട്ടർ കേടായതിനെത്തുടർന്ന് കടയുടെ സൈഡിൽ കയറി നിന്നപ്പോൾ തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ പുതിയോട്ടിൽ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്കൂട്ടർ കേടായതിനെത്തുടർന്ന് സഹോദരനെ വിളിച്ചു. സ്കൂട്ടർ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടി ചരിഞ്ഞപ്പോൾ കടയിലെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാൻ ശ്രമിച്ച റിജാസിന്റെ സഹോദരനും ഷോക്കേറ്റു.
പ്ലസടു കഴിഞ്ഞ ഉപരിപഠനത്തിന തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന് മുമ്പ് മറ്റൊരാൾക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയിൽ തേങ്ങ കൊണ്ടു കൊടുക്കുന്നതിന് എത്തിയപ്പോഴാണ് കടയുടെ തൂണിൽ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാ പറയുന്നു. ...

കടയുടെ തൂണിൽ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമ പരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്‌തത്‌. സർവീസ് ലൈൻ മുറിച്ചിടുകയാണ് ചെയത്. കടയുമായി മുട്ടി നിൽക്കുന്ന മരച്ചില്ലകൾ ഒന്നും വെട്ടി മാറ്റാൻ തെയ്യാറായില്ലെന്ന് കടയുടമ പറഞ്ഞു.



Post a Comment

0 Comments