Flash News

6/recent/ticker-posts

വേങ്ങരയിൽ 26 ലക്ഷത്തിലേറെ രൂപയുടെ കുഴൽ പണം പിടികൂടി.

Views
വേങ്ങര:മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഇന്ന് (20-05-2024 )   രാവിലെ   വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ട ശേരിയാറ വെച്ച്  വേങ്ങര ഐ.പി. ദിനേശ് കോറോത്തും  സംഘവും നടത്തിയ   വാഹന പരിശോധനയിൽ  26,95000 -രൂപയുടെ കുഴൽ പണം  പിടികൂടി.പണം കൊണ്ട് വന്ന വള്ളുവമ്പ്രം സ്വദേശിയായ മഞ്ചേരിതോടി മുഹമ്മദ്‌ മകൻ ഫസലു നഹീം (39)മിനെയാണ് പണവുമായി കസ്റ്റഡിയിൽ എടുത്തത് . ഇയാൾ ഓടിച്ചിരുന്ന KL-10-BJ-0146 രജിസ്റ്റർ നമ്പർ സ്കൂട്ടറിൽ സീറ്റിനടിയിൽ ആയിരുന്നു പണം  ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം  കൊണ്ടുവന്നിരുന്നത്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments