Flash News

6/recent/ticker-posts

ഒറ്റ റീചാര്‍ജില്‍ 300 ദിവസം വാലിഡിറ്റി; മാസം ചെലവ് വെറും 79 രൂപ; ഇത് ഏതാ സിം ബ്രോ?

Views


വെറും ഇന്‍കമിങ് കോളിന് മാത്രമായി രണ്ടാമതൊരു സിം സൂക്ഷിക്കുന്നവര്‍ ഉണ്ടാവും. അത്തരക്കാര്‍ സിം കട്ട് ആവാതിരിക്കാന്‍ മാസം മിനിമം തുക കൊടുത്ത് റീചാര്‍ജ് ചെയ്യുന്നവര്‍ ആയിരിക്കും. ( bsnl-subscribers-can-maintain-sim-validity-for-300-days-at-low-cost )അത് അല്ലെങ്കില്‍ നമ്പര്‍ നിലനിര്‍ത്താനായി മാത്രം സിം റീചാര്‍ജ് ചെയ്യുന്നവരും ഉണ്ടാവും. പ്രത്യേകിച്ചും പ്രവാസികള്‍ നാട്ടിലെ സിം കാര്‍ഡ് ഇങ്ങിനെ മിനിമം തുക നല്‍കി റീചാര്‍ജെ ചെയ്യുന്നവരാണ്. എന്നാല്‍, മിക്ക ജനപ്രിയ സിം കാര്‍ഡുകളിലും ഇങ്ങിനെ വാലിഡിറ്റി നിലനിര്‍ത്താന്‍ മാത്രം മാസം 125 മുതല്‍ 150 രൂപ വരെ നല്‍കണം.

എന്നാല്‍, മാസം വെറും 79 രൂപയ്ക്ക് അങ്ങിനെയൊരു സിം കാര്‍ഡ് കിട്ടിയാലോ? അത് ഏത് സിം ആണെന്നായിരിക്കും. ചിലര്‍ക്ക് കേട്ടാല്‍ തന്നെ കലിവരുന്ന ബിഎസ്എന്‍എല്‍ (BSNL) ആണ് അത്തരമൊരു കിടിലന്‍ ഓഫര്‍ നല്‍കുന്നത്. ബിഎസ്എന്‍എല്ലില്‍നിന്ന് ഉണ്ടായിട്ടുള്ള മുന്‍കാല മോശം അനുഭവങ്ങള്‍ ആണ് പലരെയും അത് തിരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പക്ഷേ, ബിഎസ്എന്‍എല്ലിനെ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളുകളും ധാരാളം ഉണ്ട്, പ്രത്യേകിച്ചും കേരളത്തില്‍! ബിഎസ്എന്‍എല്ലിന് ഏറെ സ്വാധീനമുള്ള രാജ്യത്തെ പ്രധാന ടെലിക്കോം സര്‍ക്കിളുകളില്‍ ഒന്നാണ് കേരളം.

വാലിഡിറ്റി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുള്ള ആ റീച്ചാര്‍ജ് ഓപ്ഷന്‍ 797 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ആണ്. ഒരുകാലത്ത് ഇത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഒരു വര്‍ഷ വാലിഡിറ്റി നല്‍കിയിരുന്ന പ്ലാന്‍ ആയിരുന്നു. എന്നാല്‍ ഇടക്കാലത്ത് ബിഎസ്എന്‍എല്‍ ഈ പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. അങ്ങനെയാണ് 365 ദിവസ പ്ലാന്‍ 300 ദിവസ പ്ലാനായി മാറിയത്.

ഇപ്പോഴും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുള്ള ഏറ്റവും മികച്ച റീച്ചാര്‍ജ് ഓപ്ഷന്‍ 797 രൂപയുടെ പ്ലാന്‍ ആണ്. 365 ദിവസ വാലിഡിറ്റി തികച്ച് കിട്ടുന്നില്ല എങ്കിലും ഏതാണ്ട് 10 മാസത്തിനടുത്ത് വാലിഡിറ്റി ഇതില്‍ ലഭിക്കുന്നു, അതും തുച്ഛമായ നിരക്കില്‍.

797 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടങ്ങള്‍: ഇത് പ്രധാനമായും വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള റീച്ചാര്‍ജ് പ്ലാന്‍ ആണ്. എങ്കിലും ആദ്യ 60 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസവും സിം വാലിഡിറ്റി ഉണ്ടാകുമെങ്കിലും കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ ലഭ്യമാകില്ല.

ഇന്‍കമിങ് കോളുകള്‍ 300 ദിവസ വാലിഡിറ്റി കാലയളവ് മുഴുവന്‍ ലഭ്യമാകും. ആദ്യ 60 ദിവസം കഴിഞ്ഞ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങള്‍ ആവശ്യമാണെങ്കില്‍ ബിഎസ്എന്‍എല്ലിന്റെ ഡാറ്റ പ്ലാനുകളെയും ടോക്‌ടൈം പ്ലാനുകളെയും ആശ്രയിക്കാവുന്നതാണ്. 60 ദിവസത്തിന് ശേഷം ഡാറ്റയും കോളിങ്ങും നടക്കില്ലെങ്കിലും ഇന്‍കമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേര്‍ക്ക് ആശ്വാസമാകും.
പത്ത് മാസത്തേക്ക് പ്രതിമാസം ഏകദേശം 79+ രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുക. ഇത്ര കുറഞ്ഞ നിരക്കില്‍ ദീര്‍ഘമായ വാലിഡിറ്റി ലഭിക്കുന്ന പ്ലാന്‍ വേറെ കാണാനാകില്ല.




Post a Comment

0 Comments