Flash News

6/recent/ticker-posts

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി;4 സ്വർണ മോതിരങ്ങൾ, യോഗ്യത ഡിഗ്രിയും പിജിയും ; നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്.

Views

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തര്‍പ്രദേശിയിലെ വാരാണസിയിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികയിൽ 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.വിദ്യാഭ്യാസ യോഗ്യതയായി 1978-ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൈയില്‍ 52,920 രൂപയാണ് ഉള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ​ഗാന്ധിന​ഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിൽ ഉണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ കൈവശവുമുണ്ട്.

റിപ്പോർട്ട് : അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

1 Comments