Flash News

6/recent/ticker-posts

മൂന്നിയൂർ കളിയാട്ടത്തിന് തുടക്കം കുറിച്ച് കാപ്പൊലിക്കൽ ചടങ്ങ് നടന്നു;കളിയാട്ട മഹോൽസവം മെയ് 31 ന്

Views
മൂന്നിയൂർ: ചരിത്ര പ്രസിദ്ധമായ മൂന്നിയൂർ അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹാൽസവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള കാപ്പൊലിക്കൽ ചടങ്ങ് നടന്നു. ഇനി പത്താം നാൾ മെയ് 31 ന് കളിയാട്ട മഹോൽസവം.
ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറാക്കാവ് ചാത്തൻ ക്ലാരിക്ഷേത്രത്തിലാണ് കാപ്പൊലിക്കൽ ചടങ്ങ് നടന്നത്. കളിയാട്ടം നടത്തുന്നതിന് അനുവാദം ചോദിച്ച മൂത്ത വൈദ്യർക്ക് ക്ഷേത്ര കാരണവർ വിളി വെള്ളി കൃഷ്ണൻ കുട്ടി നായർ ഉൽസവം നടത്തുന്നതിനുള്ള അനുവാദം നൽകുകയായിരുന്നു. ഈ ചടങ്ങാണ് കാപ്പൊലിക്കൽ ചടങ്ങ്. നൂറു കണക്കിനാളുകൾ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
എടവ മാസത്തിലെ ആദ്യത്തെ തികളാഴ്ച്ച കാപ്പൊലിക്കുന്ന കളിയാട്ടം 17 ദിവസം നീണ്ട് നിൽക്കും.കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴികളിയാട്ട മഹോൽസവം കാപ്പൊലിച്ച് പത്താം നാൾ നടക്കും.മെയ് 31 ന് വെള്ളിയാഴ്ചയാണ് കോഴി കളിയാട്ടം നടക്കുന്നത്. 
മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് സമാപനം കുറിക്കുന്നത് കൂടിയാണ് കളിയാട്ട ഉൽസവം. മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന ഉൽസവം കൂടിയാണ് കളിയാട്ടം. വിത്ത്, വിളകൾ, കൃഷി ഉപകരണങ്ങൾ, മൽസ്യബന്ധന ഉപകരണങ്ങൾ അനുബന്ധ സാമഗ്രികളുടെ ശേഖരം തുടങ്ങി ഏറ്റവും പുതിയ ഉൽപന്നങ്ങൾ മുതൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന കാർഷികോൽസവം കൂടിയാണ് കളിയാട്ടം.

കോഴി കളിയാട്ട ദിവസം പൊയ്കുതിരകളുമായി വിവിധ ദേശക്കാരായ പതിനായിരക്കണക്കിനാളുകളാണ് കളിയാട്ട കാവിലെത്തുക. കാപ്പൊലിക്കൽ നടന്നതോടെ ഉൽസവത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങൾ നാളെ മുതൽ ഊര് ചുറ്റുന്നത് ആരംഭിക്കും. ജാതി - മത - ദേശ ഭേദമന്യ ലക്ഷക്കണക്കിന് ആളുകളാണ് കളിയാട്ട മഹോൽസവത്തിൽ പങ്കെടുക്കുക.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments