Flash News

6/recent/ticker-posts

37കാരിക്ക് കെ എസ് ആർ ടി സി ബസിൽ സുഖപ്രസവം : അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ

Views

തൃശൂർ : തൃശൂർ പേരാമംഗലത്ത് വെച്ച് കെ  എസ് ആർ ടി സി ബസിൽ  യുവതിക്ക് സുഖപ്രസവം.
മലപ്പുറം സ്വദേശിയായ സറീന (37)യാണ് ബസിൽ പെൺകുഞ്ഞിന് ജൻമം നൽകിയത്.

അങ്കമാലിയിൽ നിന്നും  തൊട്ടിൽ പാലത്തേക്ക്  പോകുകയായിരുന്ന ബസ് പേരാമംഗലത്ത് പൊലീസ് സ്‌റ്റേഷന് അടുത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ഹോസ്പിറ്റലിലേക്ക് വിവരം നൽകിക്കൊണ്ട് ബസ് നേരെ അമല ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു. സ്‌ട്രെച്ചറും മറ്റും റെഡിയായിരുന്നെങ്കിലും  സറീനയെ ബസിൽ നിന്ന് ഇറക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. കുഞ്ഞിന്റെ തല പുറത്തേക്ക് വന്നിരുന്നു. അതിനാൽ ബസിലുള്ളവരെ മുഴുവൻ പുറത്തിറക്കിയ ശേഷം ഡോക്ടറും നഴ്സുമാരും ബസിലേക്ക് കയറുകയായിരുന്നു. ഉടനെ യുവതിക്ക് സുഖപ്രസവം നടന്നു. മൂന്ന് കിലോയോളം തൂക്കം വരുന്ന കുഞ്ഞും  അമ്മയും ആരോഗ്യവതികളായി ഇപ്പോൾ അമല ഹോസ്പിറ്റലിൽ കഴിയുകയാണ്.


Post a Comment

0 Comments