Flash News

6/recent/ticker-posts

ആദ്യ ദിനം 6 കോടി; മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കലക്ഷനുമായി ടര്‍ബോ

Views
വിദ്വേഷ പ്രചാരണങ്ങളും സൈബർ ആക്രമണവുമെല്ലാം പുതിയ മമ്മൂട്ടി ചിത്രത്തിന് മുതൽക്കൂട്ടാവുന്നു. മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യദിന കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രത്തിനെന്നാണ് അനലിസ്റ്റുകൾ വ്യക്തമാകുന്നത്. 6 കോടിയിൽ അധികമാണ് സിനിമ ആദ്യദിനം തന്നെ നേടിയിരിക്കുന്നത്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കളക്ഷൻ റെക്കോർഡ് ടർബോ മറികടന്നിട്ടുണ്ട്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. എല്ലാ തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കോമ്പിനേഷനിൽ വന്ന ടർബോ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. പുറത്തെ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് ജനം തിയേറ്ററുകളിൽ ഇടിച്ചുകേറുന്നത്.




Post a Comment

0 Comments