Flash News

6/recent/ticker-posts

വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെ

Views
വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫലദിവസം ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെയായി പരിമിതപ്പെടുത്തി. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് വടകരയില്‍ യോഗം ചേര്‍ന്നത്. 

രാവിലെ 11 മണിയോടെ വടകര റൂറല്‍ എസ് പി ഓഫിസിലാണ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വടകര മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം. ഉത്തര മേഖലാ ഐ ജി വിളിച്ച യോഗം കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് ചേര്‍ന്നത്. വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി ‘ തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4 ന് ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെ നടത്താനാണ് അനുമതി ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂണ്‍ 5 ന് നടത്താനും ധാരണയായി.



Post a Comment

0 Comments