Flash News

6/recent/ticker-posts

വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ദിവസം ഓരോ ജില്ലകളിൽ യെല്ലോ അലർട്ട്

Views
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിന് പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട്ടുണ്ട്.

ഇന്ന് 11 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയതോ മിതമായതോ ആയ മഴ പെയ്യുക.

മെയ് അഞ്ചിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മെയ് ആറിന് ഈ അഞ്ച് ജില്ലകള്‍ക്കൊപ്പം കോഴിക്കോടും വയനാടും മഴ പെയ്യാൻ ഇടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Post a Comment

0 Comments