Flash News

6/recent/ticker-posts

ഗു​ണ്ടാ​നേ​താ​വി​ന്‍റെ വീ​ട്ടി​ലെ പാ​ര്‍​ട്ടി: ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

Views
തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​നേ​താ​വ് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ഡി​വൈ​എ​സ്‍​പി എം.​ജി. സാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്‍​പി​യാ​യ സാ​ബു മേ​യ് 31ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സ​സ്പ​ൻ​ഷ​ൻ.

പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മൂന്ന് പോ​ലീ​സു​കാ​ര്‍​ക്ക് നേ​ര​ത്തെ ത​ന്നെ സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ഒ​രു സി​പി​ഒ​യെ​യും പോ​ലീ​സ് ഡ്രൈ​വ​റെ​യു​മാ​ണ് ആ​ല​പ്പു​ഴ എ​സ്പി സ​സ്പെൻഡ് ചെ​യ്ത്. മൂ​ന്നാ​മ​തൊ​രു പോ​ലീ​സു​കാ​ര​ൻ വി​ജി​ല​ൻ​സി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു

ഗു​ണ്ടാ​നേ​താ​വാ​യ ത​മ്മ​നം ഫൈ​സ​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച ഡി​വൈ​എ​സ്പി എം.​ജി.​സാ​ബു​വും, പോ​ലീ​സ് ഡ്രൈ​വ​റും മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും വി​രു​ന്നി​ന് എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ങ്ക​മാ​ലി എ​സ്‌​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി​വൈ​എ​സ്പി ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു.



Post a Comment

0 Comments