Flash News

6/recent/ticker-posts

കൊടിഞ്ഞി ഗ്രാമ ത്തിലെ ഏറ്റവും പ്രായംകൂടിയ ഇരട്ടകളിൽ ഒരാൾ മരിച്ചു.

Views

വെള്ളിയാംപുറം: ഇരട്ടക്കുട്ടികളാൽ പ്രസിദ്ധമായ കൊടിഞ്ഞി ഗ്രാമ ത്തിലെ ഏറ്റവും പ്രായംകൂടിയ ഇരട്ടകളിൽ ഒരാൾ മരിച്ചു. വെള്ളിയാമ്പുറത്തെ പരേതനായ പനയത്തിൽ പോക്കറിന്റെ ഭാര്യ  പാത്തുമ്മക്കുട്ടി (82)യാണു മരിച്ചത്.

കൊടിഞ്ഞിയിലെ ഇരട്ടകൾ ലോകശ്രദ്ധ നേടുന്നതിന് വർഷങ്ങൾക്കുമുൻപ് കൊടി ഞ്ഞിയിലുള്ളവർക്ക് രൂപസാദൃശ്യംകൊണ്ട് ഏറെ കൗതുകം നൽകിയിരുന്നവരാണ് പാ ത്തുമ്മക്കുട്ടിയും ഇപ്പോൾ കൊടിഞ്ഞി പനക്കത്തായത്ത് താമസിക്കുന്ന ഇവരുടെ സഹോദരി കുഞ്ഞിപ്പാത്തുട്ടിയും. പിന്നീട് കൊടിഞ്ഞിയിൽ നൂറുകണക്കിനു ജോഡി ഇരട്ടകളുണ്ടെന്നു കണ്ടെത്തിയത് ലോകശ്രദ്ധ നേടിയിരുന്നു.

ഇവരയും അനിയത്തിയെയും കണ്ടാൽ തിരിച്ചറിയാൻ വളരെ പ്രയാസകരമായിരുന്നു. അടുത്തി ടെഭയകുന്നവർക്ക് പോലും ആള് മാറി അബന്ധം സംഭവിക്കൽ പതിവായിരുന്നു.

എപ്പോഴും ചിരിയോടെയല്ലാതെ പാത്തുമ്മക്കുട്ടി എന്ന പരിചയക്കാരും അയൽക്കാരും സ്നേഹത്തോടെ വിളിക്കുന്ന പാത്തുണ്ടി താത്താനെ കണ്ടിട്ടില്ല.
ഇന്നലെ മരിച്ച പാത്തുമ്മക്കുട്ടിയുടെ മയ്യിത്ത് നന്നമ്പ്ര പഴയ ജുമുഅത്ത്പള്ളി കബർസ്ഥാനിൽ കബറടക്കി.

മക്കൾ: സെയ്തലവി, കദിയാമു, മുസ്തഫ, റുഖിയ, സുഹറ. മരുമക്കൾ: മുഹമ്മദ്‌കുട്ടി മോര്യ, ഖദീജ മുക്കോല, മൂസ വെള്ളിയാമ്പുറം, അബ്ദുറഹ്‌മാൻ പന്താരങ്ങാടി, മുനീറ പാണ്ടിമുറ്റം



Post a Comment

0 Comments