Flash News

6/recent/ticker-posts

എയർ ഇന്ത്യ സമരം:അമൃതക്ക് നഷ്ടമായത് ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അഗ്രഹം.

Views
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരത്തില്‍ തിരുവനന്തപുരം കരമന സ്വദേശി അമൃതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് ആഗ്രഹം. ഹൃദ്രോഗത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഭർത്താവ് നമ്പി രാജേഷ് ഇന്നലെയാണ് മരിച്ചത്.ചികിത്സയിലായിരുന്ന രാജേഷിനെ കാണാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ആയിരുന്നു അമൃത ടിക്കറ്റ് എടുത്തത്. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യാ എക്സ്പ്രസ്സ് ജീവനക്കാർ സമരത്തിലായതോടെ വിമാനം റദ്ദാക്കിയതിനെ തുടർന്ന് അമൃതയുടെ യാത്ര മുടങ്ങുകയായിരുന്നു.കരമന നെടുങ്കാട് സ്വദേശിയായ രാജേഷ് മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഐ.ടി .മാനേജര്‍ ആയിരുന്നു. പി .ആര്‍. എസ്. നേഴ്‌സിങ് കോളേജില്‍ ബി.എസ്സി നേഴ്‌സിങ് വിദ്യാര്‍ഥിയാണ് അമൃത. അനിക നമ്പി,ശൈലേഷ് എന്നിവരാണ് മക്കള്‍.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments