Flash News

6/recent/ticker-posts

ചരിത്രത്തിലാദ്യമായി ആംആദ്മിക്ക് വോട്ട് ചെയ്ത് ഗാന്ധികുടുംബം; രാഹുലും കെജ്രിവാളും മോദിയെ നേരിടുന്നതിങ്ങനെ

Views
ദിവസങ്ങള്‍ക്ക് മുന്‍പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ഒരു പ്രസ്താവന നടത്തി. ഇത്തവണ തന്റെ വോട്ട് ആംആദ്മിക്ക് ചെയ്യുമെന്നും പകരം അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നുമായിരുന്നു പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാത്രമല്ല, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വോട്ട് ചെയ്യുന്നത് എഎപിക്കാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് ഗാന്ധി കുടുംബം വോട്ടുചെയ്യുന്നത്.

എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തലസ്ഥാനത്തായിരുന്നു ഗാന്ധി കുടുംബം വോട്ടവകാശം വിനിയോഗിച്ചത്. സോണിയയും രാഹുലും ആംആദ്മി സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതിക്കാണ് ഇത്തവണ വോട്ട് ചെയ്തത്. ബിജെപിയുടെ ബാന്‍സുരി സ്വരാജിനോടാണ് സോമനാഥ് ഭാരതി ഏറ്റുമുട്ടുന്നത്. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളാണ് ബാന്‍സുരി. ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നീ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍, ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വോട്ടുള്ളത്.

ഇതാദ്യമായിട്ടാണ് ഗാന്ധി കുടുംബം മറ്റൊരു പാര്‍ട്ടിക്കാണ് തങ്ങള്‍ വോട്ടുചെയ്യുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. സഖ്യകക്ഷികളുമായി ബന്ധത്തെ രാഹുല്‍ സൂചിപ്പിച്ചപ്പോള്‍ ഭിന്നതകള്‍ മാറ്റിവച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് താന്‍ വോട്ടുചെയ്യുന്നതെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഇക്കാര്യത്തിലെ പ്രതികരണം



Post a Comment

0 Comments