Flash News

6/recent/ticker-posts

അമീബിക് രോഗബാധ;കുഞ്ഞു ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Views

മൂന്നിയൂർ: അമീബിക്  മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ട മൂന്നിയൂർ കളിയാട്ട മുക്കിലെ പി.പി. ഹസ്സൻ കോയ - ഫസ്ന ദമ്പതികളുടെ അഞ്ച് വയസ്സുള്ള ഫദ് വക്ക് നാടും നാട്ടുകാരും ബന്ധുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
വീടിനടുത്തുള്ള കടലൂണ്ടി പുഴയിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ പോയ ഫദ്‌വക്ക്  അമീബിക് വൈറസ് ബാധയേറ്റ് മസ്തിഷ്ക ജ്വരം ബാധിച്ച് കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ് ബന്ധുക്കളുടെയും നാടിന്റെയും പ്രാർത്ഥനകൾ വിഫലമാക്കി  എല്ലാവരെയും നിരാശരാക്കി കുഞ്ഞ് ഫദ്‌വ മരണത്തിന് കീഴടങ്ങിയത്.

അമീബിക് വൈറസിനുള്ള മരുന്ന് ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. മരുന്ന് വിദേശത്ത് നിന്നും എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. രാത്രിയോടെ കളിയാട്ട മുക്കിലെ വസതിയിലെത്തിച്ച മൃതദേഹം രാവിലെ ഒപത് മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കളിയാട്ട മുക്ക് കടവത്തെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ജനാസ നമസ്കാരത്തിന് ഫദ്‌വയുടെ പിതാവ് ഹസ്സൻ കോയ നേത്രത്വം നൽകി.
അമീബിക് രോഗബാധിതയായി മരണപ്പെട്ട മൂന്നിയൂർ കളിയാട്ട മുക്കിലെ അഞ്ച് വയസ്സുകാരി പി.പി. ഫദ്‌വയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പറും മൂന്നിയൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പി.പി. മുനീർ മാസ്റ്റർ സർക്കാറിനോടാവശ്യപ്പെട്ടു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.



Post a Comment

0 Comments