Flash News

6/recent/ticker-posts

കുവൈത്ത് കെ. എം. സി . സി യോഗത്തിൽ കയ്യാങ്കളി: മുസ്ലിം ലീഗ് നേതാക്കളെ കയ്യേറ്റം ചെയ്തു

Views

കുവൈത്ത് സിറ്റി: കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിനേയും സംഘത്തെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു ലീഗ് നേതാക്കൾ.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന കെ.എം.സി സി കോഴിക്കോട് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

യോഗം ആരംഭിച്ച് പി.എം.എ സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നിടയിൽ കുവൈത്ത് കെ.എം.സി.സി ജനറൽസെക്രട്ടറി ശരഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കെ.എം.സി.സി പ്രവർത്തകർ യോഗത്തിലേക്ക് എത്തുകയായിരുന്നു.

വേദി കയ്യേറിയ പ്രവർത്തകർ വേദിയിലിരുന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പി.എം.എ സലാമിനേയും, അബ്ദുറഹിമാൻ രണ്ടത്താണിയേയും, ആബിദ് ഹുസൈൻ  തങ്ങൾ എം എൽ എ യേയും കയ്യേറ്റം ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലാ കൗൺസിൽ അല്ലാത്തവർ യോഗത്തിൽ നിന്നും വെളിയിൽ പോകണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചെങ്കിലും പുറത്തേക്ക് പോകാൻ ആരും തയ്യാറായില്ല. തുടർന്ന് യോഗം നിർത്തിയ നേതാക്കാൾ തെരഞ്ഞെടുപ്പ് നടത്താനാവാതെ ഹോട്ടലിലേക്ക് മടങ്ങി.



Post a Comment

0 Comments