Flash News

6/recent/ticker-posts

കെട്ടിടത്തിൽ നിന്ന് വീണു മരിച്ച വേങ്ങര വലിയോറ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു.

Views
മുംബൈ: ഇന്നലെ മുംബൈ പനവേൽ സ്റ്റേഷന് സമീപം  കെട്ടിടത്തിന് മുകളിൽ നിന്നു  വീണു മരിച്ച മലപ്പുറം വേങ്ങര  വലിയോറ സ്വദേശിയായ  യുവാവിന്റെ മയ്യിത്ത് ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ  നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്കയച്ചു. 

15  ദിവസം മുമ്പ് തമിഴ് നാട്ടിലേക് ജോലിക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ വേങ്ങര, വലിയോറ ചിനക്കൽ, സ്വദേശി   പരേതനായ മുള്ളൻ ഉസ്മാൻ  എന്നവരുടെ മകൻ നൗഫലും (21), സുഹൃത്തും  അയൽവാസിയുമായ മറ്റൊരു യുവാവിന്റെ കൂടെ മുംബൈ  പൻവേലിൽ എത്തി അവിടെ ജോലി അന്വേഷിക്കുകയായിരുന്നു.  

മലയാളി ഹോട്ടലിൽ ജോലി ശരിയായ ശേഷം ഇന്നലെ   രാവിലെ താമസിക്കുന്ന ബിൽഡിങ്ന്റെ ഒന്നാം നിലയിലുള്ള വാട്ടർ ടാങ്കിനടുത്തു കുളിക്കാൻ പോയതാണ് എന്ന് പറയപ്പെടുന്നു.അബദ്ധത്തിൽ കാൽ തെറ്റി താഴേക്ക് വീണതായി സംശയിക്കുന്നു.  ഉടനെ പനവേൽ MGM ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

ബോംബെ കേരള മുസ്ലിം ജമാഅത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന്  പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി  എന്നിവരുടെ നിർദേശ പ്രകാരം  മാനേജർ റസാഖ്, കൗൺസിൽ മെമ്പർ മുഹമ്മദ്‌ ഉൾവാർ, എന്നിവർ ഹോസ്പിറ്റലിൽ എത്തി ബീവണ്ടിയിൽ നിന്നും  ബന്ധുവായ അമീൻ എന്നവരും  പനവേലിലെ സാമൂഹിക പ്രവർത്തകരും ചേർന്ന് വേണ്ട  തുടർ നടപടികൾ സ്വീകരിച്ചു. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി പനവൽ  മുനിസിപ്പൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും, അവിടെനിന്നു പോലീസ് നടപടികളും, പോസ്റ്റ്‌ മോർട്ടവും  കഴിഞ്ഞു ഇന്ന് രാവിലെ മാഹിം ഖബർസ്ഥാൻ പള്ളിയിൽ എത്തിച്ചു മയ്യിത്ത് കുളിപ്പിച്ച് നിസ്കരിച്ച ശേഷം ഇന്ന്  വൈകുന്നേരം 4.20 നുള്ള കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കയച്ചു.  

ഇന്നലെ നാട്ടിൽ നിന്ന് എത്തിയ ബന്ധുക്കളായ  മുജീബ്, നാസർ, ഇല്യാസ് എന്നിവരും  ഇന്ന് നാട്ടിലേക് പോയി..

കോഴ്ക്കോട് എയർപോർട്ടിൽ നിന്ന് മയ്യിത്ത് വീട്ടിലെത്തിച്ചു ഇന്ന് രാത്രി 8.30 ന് വലിയോറ  ചിനക്കൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യുമെന്ന്  ബന്ധുക്കൾ അറിയിച്ചു... 

മയ്യിത്ത് പരിപാലനത്തിനും മറ്റു കാര്യങ്ങളും സഹായം ചെയ്‌ത്ത്‌ തന്ന ബോംബെ കേരള മുസ്ലിം ജമാഅത്തിനും അതിന്റ ഭാരവാഹികൾക്കും   ബന്ധുക്കൾ നന്ദി അറിയിച്ചു.  ബന്ധുക്കളെ കൂടാതെ  ജമാഅത്ത് പ്രവർത്തകരായ  മുഹമ്മദ്‌ ഉൾവാർ, ജമാൽ വെളിയങ്കോട്, റസാക്ക്, പനവേൽ കേരളീയ കൽച്ചറൽ സൊസൈറ്റി  പ്രസിഡണ്ട്‌  മനോജ്‌ കുമാർ, എന്നിവരും  ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ മാഹിം ഖബർസ്ഥാൻ   എന്നിവിടങ്ങളിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന്  നേതൃത്വം  നൽകി. 

ഇന്നലെ അപകടം നടന്നത് മുതൽ ഇന്ന് രാവിലെ 3 മണിക്ക്  ഹോസ്പിറ്റലിൽ നിന്ന് മയ്യിത്ത് വിട്ടു കിട്ടുന്നത് വരെ  എല്ലാ സഹായങ്ങളും വളരെ ആത്മാർത്ഥമായി ചെയ്യാൻ കൂടെ നിന്നിരുന്ന പനവേലിലെ  സാമൂഹിക പ്രവർത്തകൻ കൂടിയായ ശ്രീ. മനോജ്‌ കുമാർ  K S വളരെ അധികം അഭിനന്ദനങ്ങൾ അഅർഹിക്കുന്നു.


Post a Comment

0 Comments