Flash News

6/recent/ticker-posts

ഉമ്മയും മോനും അല്ല, ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍; പതിവായി കേള്‍ക്കുന്ന കുത്തുവാക്കുകള്‍ തുറന്നു പറഞ്ഞ് ഷെമിയും ഷെഫിയും

Views


ടി ടി ഫാമിലിയെ അറിയാത്തവർ കുറവായിരിക്കും. ഷോര്‍ട്ട് ഫിലിം മോഡലില്‍ ഉള്ള വീഡിയോസും ഡെയിലി വ്‌ലോഗും, റൊമാന്റിക് റീല്‍സുകളും എല്ലാം പങ്കിടുന്ന കുടുംബത്തതിന് മൂന്നുലക്ഷത്തോളം സബ് സ്‌ക്രൈബര്‍സാണ് യൂ ട്യൂബില്‍  ഉള്ളത്. ഇന്‍സ്റ്റയിലും ഏറെ ആരാധകരുള്ള ഷെമിയും ഷെഫിയും ആണ് ടി ടി കുടുംബക്കാര്‍. നിരവധി ബോഡി ഷെയ്മിങ്ങും, കടുത്ത രീതിയിലുള്ള സൈബര്‍ അറ്റാക്കിനും ഇരയായിട്ടുള്ള കുടുംബം പക്ഷെ നിശ്ചയ ദാര്‍ഢ്യത്തോടെ മുന്‍പോട്ട് കുതിക്കുകയാണ്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്.

തരക്കേടില്ലാത്ത വരുമാനം യൂ ട്യൂബില്‍ നിന്നും കൊളാബുകളില്‍ നിന്നും നേടുന്ന കുടുംബം ഒരു മാതൃകാ കുടുംബം കൂടിയാണ്. പ്രായമോ, പരിഹാസമോ ഒന്നും ഒന്നിച്ചുള്ള ജീവിതത്തിനു വെല്ലുവിളി ആകില്ല എന്ന് ആവര്‍ത്തിച്ച് പറയുക ആണ് ഇപ്പൊൾ ദമ്പതികൾ.

ഷെമിയെ വിവാഹം ചെയ്യുമ്പോള്‍ നല്ല ചെറുപ്പം ആണ് ഷെഫി. കുടുംബക്കാര്‍ ഏറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ഷെമിയെ കൈവിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല ഷെഫി.

മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു.

‘എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അപ്പോള്‍ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോള്‍ ഞാന്‍ കമന്റുകള്‍ നോക്കാറേയില്ല.

സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകള്‍ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാന്‍ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്‌സ് ആകുന്നതിന് മുമ്പേ ഫാമിലി ഞങ്ങളെ ആക്‌സപ്റ്റ് ചെയ്തിട്ടുണ്ട്. വേറെ പ്രശ്‌നങ്ങളും കാര്യങ്ങളൊന്നുമില്ല,’ ഷെമി പറഞ്ഞു.

ഷെഫിയില്‍ കണ്ട ഗുണങ്ങളെക്കുറിച്ചും ഷെമി അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘പിണങ്ങുകയൊന്നുമില്ല. കാര്യങ്ങള്‍ പറയും. എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ. എല്ലായിടത്തും കൂട്ടിക്കൊണ്ടുപോകും. ആദ്യമൊക്കെ ഫംഗ്ഷനൊക്കെ പോകാന്‍ മടിയായിരുന്നു.

ഡിവോഴ്‌സായി നില്‍ക്കുന്ന സമയത്ത് പുറത്തുപോകുമ്പോള്‍ വേറെ കല്യാണം കഴിക്കുന്നില്ലേ, കുട്ടികളെ എന്താക്കും, ചെലവിനെങ്ങനെയാണ് എന്നൊക്കെ ചോദിക്കും. എനിക്കതൊന്നും ഇഷ്ടമില്ലായിരുന്നു. അതിനാല്‍ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു ഡ്രസ് ഇട്ട് പുറത്തുപോയാല്‍ എങ്ങനെ വാങ്ങി എന്നൊക്കെ ചോദിക്കും. പിന്നെ പര്‍ദ്ദയില്‍ ഒതുങ്ങി. പതിനാല് വര്‍ഷം അങ്ങനെ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി.

വിവാഹത്തിന് എന്റെ ഫാമിലിയില്‍ നിന്ന് വലിയ രീതിയില്‍ എതിര്‍പ്പുണ്ടായില്ല. ഷെഫിയെ അറിയാം . എനിക്കൊരു ജീവിതം കിട്ടുകയായിരുന്നെങ്കില്‍ നല്ലതായിരുന്നു. പക്ഷേ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോള്‍ ഓന്റെ ലൈഫ് അങ്ങനെ ആയിപ്പോകുമോയെന്ന് അവര്‍ കരുതി. സ്‌നേഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞതാണ്,’ ഷെമി പറഞ്ഞു.

അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പോസിറ്റീവ് കമൻ്റുകൾ ആണ് കൂടുതൽ എങ്കിലും ചിലർ ഇതിനോടും നെഗറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്.



Post a Comment

0 Comments