Flash News

6/recent/ticker-posts

ദേശീയ പാതയിലെ അശാസ്ത്രീയ നിർമ്മാണം ; മഴ പെയ്താൽ ദുരിതത്തിലായി ജനം .

Views

മൂന്നിയൂർ:  ദേശീയ പാതയിലെ അശാസ്ത്രീയ നിർമ്മാണം മൂലം മഴയൊന്ന് ചെറുതായി പെയ്താൽ പൊറുതിമുട്ടുകയാണ്  ജനം. പാതയോരത്ത് താമസിക്കുന്നവരും ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡിൽ വാഹന ഗതാഗതത്തിന് തടസ്സമാവുന്ന രീതിയിൽ വെള്ളക്കെട്ടും ചില സ്ഥലങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ അഴുക്ക് ചാൽ നിർമ്മിച്ചതിലൂടെ വെള്ളം കുത്തിയൊഴികി വീടുകളിലും പറമ്പുകളിലും എത്തി  പരിസര വാസികളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്.
ഇന്നലെ ഉച്ചക്ക് പെയ്ത ശക്തമായ മഴയിൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് പാലക്കൽ പ്രദേശത്ത് ദേശീയ പാതയിൽ നിന്നും ഒഴുകിയെത്തിയ മഴ വെള്ളം വ്യാപകമായ നാശനഷ്ടങ്ങളാണ്  വരുത്തി വെച്ചത്. ഇവിടെ നിരവധി വീടുകളിലേക്ക് വെള്ളം കയറുകയും സ്വകാര്യ വ്യക്തിയുടെ മതിലും കിണർ ഭിത്തിയും തകരുകയും ചെയ്തു.  മഴ വെള്ള കുത്തി ഒഴിക്കിൽ മണ്ണിടിഞ്ഞ് പാലക്കൽ കോഴി പറമ്പത്ത് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ കുട്ടി കളടക്കം നിരവധി പേർ അൽഭുതകരമായാണ് രക്ഷപ്പെട്ടത്. ഹൈവേ അതോറിറ്റിയുടെ അശാസ്ത്രീയമായ അഴുക്കുചാൽ നിർമ്മാണമാണ് മഴവെള്ള കുത്തിയൊഴിക്കിനും വെള്ളക്കെട്ടിനും കാരണമെന്ന് നാട്ടുകാർ പറയുന്നു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments