Flash News

6/recent/ticker-posts

ഭർതൃവീട്ടില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പന്തീരങ്കാവ് എസ് എച്ച്‌ ഒയ്ക്ക് സസ്പെൻഷൻ

Views

എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. എസ് എച്ച്‌ ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും.
പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച്‌ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച്‌ അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.


Post a Comment

0 Comments