Flash News

6/recent/ticker-posts

റെയിൽപ്പാളം മുറിച്ചുകടക്കുന്നത് തടയാൻ കർശന നടപടിക്കൊരുങ്ങി റെയിൽവേ; പാളം മുറിച്ചുകടക്കല്ലേ പിടിവീഴും

Views

ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം അനധികൃതമായി പാളത്തിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്. റെയിൽപ്പാളത്തിൽ പ്രവേശിക്കുന്നവർക്ക് ശിക്ഷാ മുന്നറിയിപ്പുമായി വിവിധ സ്ഥലങ്ങളിൽ റെയിൽവേ ബോർഡുകൾ സ്ഥാപിച്ചു. ട്രെയിൻ തട്ടി ആളുകൾ അപകടത്തിൽപ്പെടുന്നതും മരിക്കുന്നതും വർദ്ധിച്ചതോടെയാണ് റെയിൽവേ നടപടി ശക്തമാക്കിയത്.

മിക്കയിടങ്ങളിലും അടിപ്പാതകളും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും അവയൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ആളുകൾ പാളം മുറിച്ചുകടക്കുന്നത് പതിവായിട്ടുണ്ട്. പാളത്തിൽ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. തീവണ്ടികൾ വൈദ്യുതിയിൽ ഓടുന്നതിനാൽ ഡീസൽ എൻജിനേക്കാൾ പൊതുവേ ശബ്‌ദവും കുറവാണ്. അടുത്തെത്തിയാൽ മാത്രമേ പാളത്തിലെ പ്രകമ്പനവും അറിയാറുള്ളൂ. ഇതോടെ മാറാനുള്ള സമയവും ലഭിക്കാറില്ല.y ഇത്തരത്തിൽ അപകടത്തിനിടയാകുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പാളം മുറിച്ചുകടക്കുന്നത് തടയാൻ വീണ്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.


Post a Comment

0 Comments