Flash News

6/recent/ticker-posts

അങ്ങിനെ ഒരവധിക്കാലം കൂടി വിട പറയുകയായിസ്‌കൂള്‍ തുറക്കാൻ പത്ത് ദിവസം ; ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിൽ

Views
രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ 10 ദിവസം മാത്രം.അധ്യയന വർഷ ആരംഭത്തിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർക്കല്‍, സ്കൂള്‍ ബസ് ഡ്രൈവർമാരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, ശുചിത്വം ഉറപ്പാക്കല്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.   കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം 31-നുള്ളില്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ ക്ലാസുകള്‍ ആരംഭിക്കാനാവൂ. സ്‌കൂള്‍ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കില്‍ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേല്‍ക്കൂര, കതക്, ജനല്‍, തടിപ്പണികള്‍, ഫയർ & സേഫ്റ്റി എല്ലാം പരിശോധിക്കും.
ഇതുകൂടാതെ, 31-നകം എല്ലാ സ്‌കൂള്‍ ബസ് ഡ്രൈവർമാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനം ഓടിക്കുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും.തത്സമയം 
40 ശതമാനം കേന്ദ്രവിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവും അടങ്ങുന്നതാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി. എന്നാല്‍, കഴിഞ്ഞ വർഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സർക്കാർ നല്‍കാത്തതിനാല്‍ പ്രധാനാദ്ധ്യാപകർ പലിശയ്ക്ക് പണമെടുത്ത് ഭക്ഷണം നല്‍കുന്ന സ്ഥിതിയായിരുന്നു. മാർച്ച്‌ വരെയുള്ള കുടിശ്ശിക സർക്കാർ കൊടുത്ത് തീർത്തിട്ടുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 20 വിദ്യാർത്ഥികള്‍ക്ക് ഒരു അദ്ധ്യാപകൻ, ആറ് മുതല്‍ എട്ട് വരെ 35 പേർക്ക് ഒരു അദ്ധ്യാപകൻ, ഒൻപത് മുതല്‍ 10 വരെ 45 പേർക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. സ്‌കൂള്‍ തുറന്ന് ആറ് പ്രവൃത്തി ദിനങ്ങള്‍ക്ക് ശേഷമാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമെങ്കില്‍ നിയമിക്കും.

ഇവ ഉറപ്പാക്കാം

> ശുദ്ധജലം ഉറപ്പ് വരുത്തുക.

> സ്കൂളുകളില്‍ നിറുത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുക.

> സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോർഡുകള്‍, ഹോർഡിംഗ്സ് എന്നിവ മാറ്റുക

> സ്‌കൂളിലേക്കുളള വഴികളിലും പരിസരത്തും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകള്‍, വൈദ്യുതി കമ്പികള്‍ ഒഴിവാക്കുക.



Post a Comment

0 Comments