Flash News

6/recent/ticker-posts

ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു: ഒഴിവായത് വൻദുരന്തം .

Views
ന്യൂഡൽഹി: പൂനെ വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ട് വൻ ദുരന്തം ഒഴിവായി. എയർ ഇന്ത്യ വിമാനം റൺവേയിൽ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം.
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ
വിമാനമാണ് വ്യാഴാഴ്ച്ച
വൈകുന്നേരം
അപകടത്തിൽ പെട്ടതെന്ന് വാർത്താ
ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്
ചെയ്തു.180 യാത്രക്കാരാണ്
വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാർക്കും വിമാനജീവനക്കാർക്കും
പരുക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻ ഭാഗത്തും ലാൻഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു.
വിമാനം നിലത്ത് ചലിപ്പിക്കാൻ ഉപയോഗിച്ച ടഗ് ട്രക്ക് വിമാനത്തിൽ
ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
യാത്രക്കാരെ ഉടൻ തന്നെ ഇറക്കി ഡൽഹിയിലേക്കുള്ള മറ്റൊരു
വിമാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികൾക്കായി
മാറ്റിയതായും അധികൃതർ അറിയിച്ചു. കൂട്ടിയിടിയുടെ കാരണം കണ്ടെത്താൻ
അന്വേഷണം ആരംഭിച്ചതായും ഡി.ജി.സി.എ
അറിയിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments