Flash News

6/recent/ticker-posts

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്.

Views
ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ 'ആഗ് 'എന്ന പരിശോധന നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുകയാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയതടക്കമുള്ള പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടക്കുന്നത്.തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments