Flash News

6/recent/ticker-posts

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ മലയാളി തീർഥാടക സംഘം പുണ്യഭൂമിയിലെത്തി

Views
മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്
കീഴിൽ ഈ വർഷത്തെ ആദ്യ തീർഥാടക സംഘം പുണ്യഭൂമിയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദു‌ൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ തീർഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു.

ജിദ്ദയിൽ നിന്നും ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർഥാടകർക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും നൂറു കണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും ഓരോ ഹാജിയെയും പുണ്യഭൂമിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾക്ക് കീഴിൽ നൂറു കണക്കിന് മലയാളി സന്നദ്ധ വളണ്ടിയർമാർ പുലർച്ചെ തന്നെ ആദ്യ സംഘത്തെ സ്വീകരിക്കാൻ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഹാജിമാർ പുലർച്ചയോടെയാണ് ജിദ്ദയിലെത്തിയത്. അവിടെ നിന്നും ബസ് മാർഗ്ഗമാണ് ഹാജിമാരെ മക്കയിലെത്തിച്ചത്. നൂറുകണക്കി്‌ന് വളണ്ടിയർമാരാണ് ഹാജിമാരെ സ്വീകരിക്കാനായി ഇവിടെ എത്തിയിരുന്നത്. 498 ഹാജിമാരാണ് ഇന്ന് മൂന്ന് വിമാനങ്ങളിലായി മക്കയിലെത്തുക. മക്കയിലെത്തിയ ഹാജിമാർ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി താമസ സ്ഥലങ്ങളിൽ മടങ്ങിയെത്തും. ഹാജിമാർക്ക് ഹറമിലേക്ക് പോകുവാൻ മുഴുസമയവും സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്*
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി ഉംറക്കായി പുറപ്പെടുന്നു. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഹാജിമാർ പുലർച്ചയോടെയാണ് ജിദ്ദയിലെത്തിയത്. നൂറുകണക്കിന് വളണ്ടിയർമാരാണ് ഹാജിമാരെ സ്വീകരിക്കാനായി ഇവിടെ എത്തിയിരുന്നത്



Post a Comment

0 Comments