Flash News

6/recent/ticker-posts

ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഖത്തറിന് വേണ്ടി മലയാളി ബൂട്ടണിയും

Views
ദോഹ: ഖത്തറില്‍ പുതുചരിത്രം രചിച്ച് മലയാളി ഫുട്‌ബോള്‍ താരം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ ദേശീയ ടീമിന് വേണ്ടി  കണ്ണൂര്‍ സ്വദേശി ബൂട്ടണിയും. വളപട്ടണം സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ആണ് ഈ താരാം

ഖത്തര്‍ യൂത്ത് ടീമുകളിലും, സ്റ്റാര്‍സ് ലീഗ് ക്ലബായ അല്‍ ദുഹൈല്‍ സീനിയര്‍ ടീമിലും തഹ്‌സിന്‍ നേരത്തേ കളിച്ചിരുന്നു. ഇതിലെ മികച്ച പ്രകടനാണ് ് തഹ്‌സിന് ഖത്തറിന്റെ ദേശീയ സീനിയര്‍ ടീമില്‍ ഇടം നല്‍കിയത്. ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനും, ജൂണ്‍ 11ന് ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള 29 അംഗ ദേശീയ ടീമില്‍ തഹ്‌സിനുണ്ട്. കളത്തലിറങ്ങാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കെതിരേ മറ്റൊരു ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള അവസരമാണ് തഹിസിന് ഒരുങ്ങുക.


ഇതാദ്യമായാണ് ഒരു മലയാളി ഫുട്ബാളര്‍ മറ്റൊരു രാജ്യത്തിന്റെ ദേശീയ ടീമില്‍ ഇടം നേടുന്നത്.

ഖത്തര്‍ അണ്ടര്‍ 16, 19 ടീമുകളില്‍ മികച്ച പ്രകടനവുമായി ശ്രദ്ധേയനായിരിക്കെയൊണ് രണ്ടു മാസം മുമ്പ് അല്‍ ദുഹൈല്‍ ക്ലബിന്റ സീനിയര്‍ ടീമിലേക്ക് തഹ്‌സിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ബ്രസീല്‍ താരം ഫിലിപ് കുടീന്യോയും ഖത്തറിന്റെ സൂപ്പര്‍താരം അല്‍ മുഈസ് അലിയുമെല്ലാം മത്സരിക്കുന്ന ടീമില്‍ പതിവു സാന്നിധ്യമായിമാറിയതിനു പിന്നാലെ 17കാരനെ തേടി ദേശീയ ടീമില്‍ നിന്നും വിളിയുയെത്തിയത്.

ഖത്തറില്‍ പ്രവാസിയായ  കണ്ണൂര്‍ തലശ്ശേരിക്കാരനായ ജംഷിദിന്റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ് ജംഷിദ്. ഖത്തറില്‍ ജനിച്ചു വളര്‍ന്നതോടെ ഫിഫ നിയമപ്രകാരം ദേശീയ ടീമില്‍ കളിക്കാന്‍ അര്‍ഹത നേടി. ആസ്പയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടിയ തഹ്‌സിന്‍ നിലവില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.


ജൂണ്‍ 11 ന് ആണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മല്‍സരം. ഇന്ത്യക്ക് വേണ്ടി മലയാളിയായ സഹല്‍ അബ്ദുസ്സമദ് ബൂട്ട് കെട്ടുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ എതിര്‍ നിരയിലും ഒരു മലയാളി സാന്നിധ്യമുണ്ടാവും.



Post a Comment

0 Comments