Flash News

6/recent/ticker-posts

വില കുറച്ച് സപ്ലൈകോ; വെളിച്ചെണ്ണയ്ക്കും മുളകിനും പുതുക്കിയ വില; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Views
സപ്ലൈകോ വില്‍പന ശാലകളില്‍ സബ്‌സിഡി വെളിച്ചെണ്ണക്കും മുളകിനും വില കുറച്ചു.

മുളക് അരക്കിലോ 86.10 നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്‌സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക.

വെളിച്ചെണ്ണക്ക് നേരത്തെ 152.25 രൂപയായിരുന്നു വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്.

പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 35 ശതമാനത്തോളം വില കിഴിവിലാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുക.

ചെറുപയര്‍ (1 കിലോ) 92 രൂപ, ഉഴുന്ന് ബോള്‍ (1 കിലോ) 95 രൂപ, വന്‍ കടല (1 കിലോ) 69 രൂപ, വന്‍പയര്‍ (1 കിലോ) 75 രൂപ, തുവരപ്പരിപ്പ് (1 കിലോ) 111 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി വില.

മല്ലി (500 ഗ്രാം) 40.95 രൂപ, പഞ്ചസാര (1 കിലോ) 28.35രൂപ എന്നിങ്ങനെയാണ് ജിഎസ്ടി ഉള്‍പ്പെടെയുള്ള വില. ജയ അരി (1 കിലോ) 29 രൂപ, കുറുവ, മട്ട എന്നീ അരികള്‍ക്ക് 1 കിലോഗ്രാം 30 രൂപ വീതം, പച്ചരി (1 കിലോ) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുക.


Post a Comment

0 Comments